വരാപ്പുഴ കസ്റ്റഡി മരണം: പി രാജീവന്റെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണകേസ് ഇല്ലാതാക്കാന്‍ ശ്രമം നടത്തിയ സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവന്റെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജില്ലാ സെക്രട്ടറിയുടെ അറിവില്ലാതെ പ്രശ്നം ഒതുക്കി തീര്‍ക്കാന്‍ ഏരിയാ സെക്രട്ടറിയും മറ്റും ശ്രമിമിക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പാര്‍ട്ടി ജില്ലാ സെക്രട്ടറി പറയാതെ എസ്.പിയും ആര്.ടി.എഫും ചലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റഡി മരണ കേസില്‍ ആരോപണ വിധേയനായ റൂറല്‍ എസ്.പി എ.വി ജോര്‍ജിന് പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് യാത്രയയപ്പ ് നല്‍കിയത് എന്തിനാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. ജോലിയില്‍ നിന്ന് വിരമിക്കുന്ന ഡി.ജി.പിക്ക് നാല് പ്ലാറ്റൂണിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കിയത് സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ 24 മണിക്കൂര്‍ ഉപവാസം അവസാനിപ്പിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. എറണാകുളം മറൈന്‍ ഡ്രൈവിലായിരുന്നു ഉപവാസ സമരം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."