സമ്മേളന ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നിര്‍ധനര്‍ക്ക് വീടു നിര്‍മിച്ചു നല്‍കി സി.പി.ഐ
വടക്കാഞ്ചേരി: സി.പി.ഐ തൃശൂര്‍ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അച്ചുത മേനോന്‍ ഭവന പദ്ധതി പ്രകാരം വടക്കാഞ്ചേരി മണ്ഡലത്തില്‍ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ നിര്‍മാണോദ്ഘാടനം ഇന്നു രാവിലെ 9.30ന് സി.എന്‍ ജയദേവന്‍ എം.പി നിര്‍വഹിക്കും.
തെക്കുംകര പഞ്ചായത്തിലെ മലാക്ക മിച്ചഭൂമി സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കും. സമ്മേളനങ്ങളിലെ ആര്‍ഭാടങ്ങള്‍ കുറച്ചും പാര്‍ട്ടി സഖാക്കളില്‍ നിന്നും അനുഭാവികളില്‍ നിന്നും പണം ശേഖരിച്ചുമാണ് സി.പി.ഐ അച്ചുതമേനോന്റെ പേരില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. തെക്കുംകര പഞ്ചായത്തിലെ മലാക്ക മിച്ചഭൂമി കോളനിയിലെ പല്ലിക്കാട്ടില്‍ ഇന്ദിരക്കാണു വീട് നിര്‍മിച്ചു നല്‍കുന്നത്. വിധവയായ ഇന്ദിരയുടെ മൂന്നു മക്കളില്‍ രണ്ടു മക്കള്‍ ഹൃദയ സംബന്ധമായും ഓട്ടിസം സംബന്ധമായും ചികിത്സയിലാണ്.
തൃശൂരിലെ ഹോട്ടലില്‍ ജോലിക്കു പോയാണു ഇന്ദിര ജീവിത ചിലവുകള്‍ക്കും കുട്ടികളുടെ ചികിത്സാ ചിലവുകള്‍ക്കുമായി പണം കണ്ടെത്തുന്നത്. ഇതിനിടയില്‍ സുരക്ഷിതമായ വീടെന്നതു സ്വപ്നം മാത്രമായി അവശേഷിക്കുന്നതിനിടെയാണ് വടക്കാഞ്ചേരി മണ്ഡലത്തിലെ പാര്‍ട്ടി നേതൃത്വം അച്ചുതമേനോന്‍ ഭവനപദ്ധതിക്കായി ഇന്ദിരയെ തെരഞ്ഞെടുത്തത്. വീടു നിര്‍മാണത്തിനായി റിട്ട. എ.ഡി.എം മനക്കലാത്ത് നാരായണന്‍കുട്ടി ചെയര്‍മാനും തെക്കുംകര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനും ലോക്കല്‍ സെക്രട്ടറിയുമായ ഇ.എന്‍ ശശി കണ്‍വീനറുമായി നിര്‍മാണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇന്നു രാവിലെ 9.30ന് മലാക്ക മിച്ചഭൂമി സെന്ററില്‍ നടക്കുന്ന നിര്‍മാണോദ്ഘാടന ചടങ്ങില്‍ തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീജ, എം.ആര്‍ സോമനാരായണന്‍, കെ.കെ ചന്ദ്രന്‍, പി.കെ പ്രസാദ്, വി.ജെ ബെന്നി പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."