മന്ത്രി എ.കെ ബാലന്റെ വസതിയിലേക്ക് നാളെ ഇരവാളരുടെ പന്തംകൊളുത്തി മാര്‍ച്ച്
പാലക്കാട്: ഇരവാലന്‍ സമുദായത്തില്‍പ്പെടുന്നവര്‍ക്ക് പട്ടികവര്‍ഗ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച റവന്യൂ വകുപ്പിന്റെ അനാസ്ഥതയ്‌ക്കെതിരെ കൊല്ലങ്കോട് വില്ലേജ് രണ്ട് ഓഫിസിന്റെ മുന്നില്‍ നടത്തി വരുന്ന സമരം 120 ദിവസം കഴിഞ്ഞിട്ടും പ്രശ്‌നം പരിഹരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഇരവാലന്‍ സമുദായ സമര ഐക്യദാര്‍ഢ്യ സമിതി 25ന് മന്ത്രി എ.കെ ബാലന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കോട്ടമൈതാനം അഞ്ചുവിളക്ക് പരിസരത്ത് നിന്ന് രാവിലെ 11ന് പന്തംകൊളുത്തി മാര്‍ച്ച് നടത്തും.
ആദിവാസി കുട്ടികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ട് ഉപരിപ#നം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതുകൊണ്ട് ഇവര്‍ക്ക് ജോലിയും നിഷേധിക്കപ്പെടുന്നു.
പഠനം പൂര്‍ത്തിയായിട്ടും ആട് മേച്ച് ഉപജീവനം നടത്തേണ്ട ഗതിക്കേടിലാണ് വിദ്യാര്‍ഥികള്‍. കൊല്ലങ്കോാട്, എലവഞ്ചേരി പഞ്ചായത്തുകളിലെ മാത്തൂര്‍, വേങ്ങപാറ, കല്ലേരിപൊറ്റ, കൊട്ടകുറിശ്ശി, പുത്തന്‍പാടം, പാറത്തോട്, പാത്തംപറ്റം, ചേപ്പലോട്,കൊടുവായൂര്‍ ലക്ഷംവീട് കോളനികളിലെ ഊരുകളില്‍ കുടുംബങ്ങള്‍ താമസിക്കുന്നത്. രണ്ട്, മൂന്ന് സെന്റ് സ്ഥലത്താണ് താമസം.
പ്രദേശവാസിയായ പാറത്തോട് മണിധ മരിച്ചപ്പോള്‍ സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാതെ വീടിന്റെ പുറകുവശത്താണ് സംസ്‌കരിച്ചത്. പാര്‍പ്പിടം, വീട്, വെളളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇവര്‍ക്ക് ലഭ്യമാവുന്നില്ല.
എസ.്ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യും. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ മുഖ്യപ്രഭാഷണം നടത്തും. എസ്.ഡി.പി.ഐ ജില്ലാ വൈസ് പ്രസിഡന്റ് എസ്. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. സാധുജന പരിപാലന സംഘം ജില്ലാ സെക്രട്ടറി കെ. വാസുദേവന്‍, എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, പി. കെ. വേണു തുടങ്ങിയവര്‍ പങ്കെടുക്കും.
ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 27നാണ് കൊല്ലങ്കോട് വില്ലേജ് രണ്ട് ഓഫിസിന് മുന്നില്‍ കുടില്‍ കെട്ടി സമരം തുടങ്ങിയത്.
നിരവധി രാഷ്ട്രീയ സംഘടനകള്‍ സമരത്തിന് പിന്തുണയുമായി എത്തിയതിനെ തുടര്‍ന്ന് കിര്‍ത്താര്‍ഡ്‌സ് ഉദ്യോഗസ്ഥരെത്തി സര്‍വേ നടത്തി പോയതെല്ലാതെ പരിഹാരമുണ്ടായിട്ടില്ല. നാളിതുവരെ ജില്ലകലക്്ടര്‍ വിഷയത്തില്‍ ഇടപെടുക പോലും ചെയ്തിട്ടില്ല.
വാര്‍ത്താ സമ്മേളനത്തില്‍ ഐക്യദാര്‍ഢ്യ സമര സമിതി ജനറല്‍ കണ്‍വീനര്‍ കെ. വാസുദേവന്‍, ചെയര്‍മാന്‍ എസ്. സക്കീര്‍ ഹുസയ്ന്‍, എന്‍.സി.എച്ച്.ആര്‍.ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, മണികണ്ഠന്‍ മാത്തൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."