വരാപ്പുഴ കസ്റ്റഡി മരണം: രമേശ് ചെന്നിത്തലയുടെ ഉപവാസത്തിന് പിന്തുണയുമായി യു.ഡി.എഫ് പ്രകടനങ്ങള്‍ നടത്തി
വടക്കാഞ്ചേരി: വരാപ്പുഴ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കുക, പിണറായി വിജയന്‍ അഭ്യന്തര വകുപ്പ് ഒഴിയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ഉപവാസ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു യു.ഡി.എഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റ ടൗണില്‍ പ്രകടനവും പൊതുയോഗവും നടത്തി.
നിയോജക മണ്ഡലം ചെയര്‍മാന്‍ എന്‍.എ സാബു അധ്യക്ഷനായി. കണ്‍വീനര്‍ ഉമ്മര്‍ ചെറുവായില്‍, കെ. അജിത് കുമാര്‍, എം.എ രാമകൃഷ്ണന്‍. എന്‍.ആര്‍ സതീശന്‍, മനോജ് കടമ്പാട്ട്, ജിജോ കുരിയന്‍, പി.ജെ തോമാസ്, എ.എസ് ഹംസ, ജയന്‍ മംഗലം, എല്‍ദോ തോമസ്, അഡ്വ. ബിജോയ് ദേവസി, അഡ്വ. വിജയന്‍, ജയന്‍ ചേപ്പലക്കോട്, മാര്‍ട്ടിന്‍ കൊട്ടേക്കാട്, വൈശാഖ് നാരായണന്‍, സിന്ധു സുബ്രഹ്മണ്യന്‍, എ.എല്‍ ലിന്‍സന്‍, ജോണി ചിറ്റിലപ്പിള്ളി, ജെയ്‌സന്‍ മാസ്റ്റര്‍, ആനി റാഫേല്‍, പി.ജി ഉണ്ണികൃഷ്ണന്‍, കെ.ജെ ചാണ്ടി, പ്രവീണ്‍ കഞ്ഞങ്ങാട്ട്, പി.വി സത്താര്‍, ബിജു കൃഷ്ണന്‍, മനീഷ് നേതൃത്വം നല്‍കി.
മാള: ശ്രീജിത്തിന്റെ കസ്റ്റടി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് മാളയിലെ യു.ഡി.എഫ് പ്രവത്തകര്‍ പ്രകടനം നടത്തി.
പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ഡി ജോസ്, ജില്ലാ സെക്രട്ടറി വി.എ അബ്ദുള്‍കരിം, മുസ്്‌ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി പി.കെ നൗഷാദ്, കേരളാ കോണ്‍ഗ്രസ് നേതാവ് എം.കെ ദേവസികുട്ടി, കെ.എം ബാവ, അബ്ദുല്‍ കരീം മാമ്പ്ര, സെയ്തു മുഹമ്മദ് മാരേക്കാട് നേതൃത്വം നല്‍കി.
കുന്നംകുളം: വരാപ്പുഴയിലെ പൊലിസ് ലോക്കപ്പില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുഷ്ഠിക്കുന്ന 24 മണിക്കൂര്‍ നിരാഹരത്തിനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കുന്നംകുളം നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളത്ത് പ്രകടനവും പൊതുയോഗവും നടത്തി.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പി.ആര്‍.എന്‍ നമ്പീശന്‍, കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ജയശങ്കര്‍, ഡി.സി.സി ഭാരവാഹികളായ സി.ഐ ഇട്ടിമാത്തു, ടി.കെ ശിവശങ്കരന്‍, മുസ്‌ലിം ലീഗ് നേതാക്കളായ കെ.സി മൊയ്തുട്ടി, ആര്‍.എസ്.പി നേതാവ് ശ്രീരാമന്‍ ഏറത്ത്, ജയ്‌സിങ് കൃഷ്ണന്‍, അനില്‍ മാസ്റ്റര്‍, ഇ.എം കുഞ്ഞിമോന്‍ ഹാജി, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കെ.എ ജ്യോതിഷ്, കെ. വിശ്വംഭരന്‍, അമ്പക്കാട്ട് രവീന്ദ്രന്‍, സി.കെ ജോണ്‍, സുലൈമാന്‍ കടങ്ങോട്, എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍, വൈസ് പ്രസിഡന്റ് ഗോവിന്ദന്‍ കുട്ടി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."