പുതിയ ഗുണഭോക്താക്കളുടെ പെന്ഷന് മുടങ്ങുന്നതിനെതിരേ പ്രമേയം
എടപ്പാള്‍: വട്ടംകുളം പഞ്ചായത്തില്‍ ഒരു വര്‍ഷമായി പുതിയ യോഗ്യരായ സാമൂഹിക സുരക്ഷ പെന്‍ഷന്‍കാരുടെ ലൈന്‍ നമ്പര്‍ കിട്ടാത്ത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ഇടപെടാത്തതിനെതിരേ യു.ഡി.എഫ് അഗം കഴുങ്കില്‍ മജീദ് പ്രമേയം അവതരിപ്പിച്ചു.
പത്തില്‍ അഷ്റഫ് പ്രമേയം പിന്താങ്ങി. 3500 ഓളം പുതിയ പെന്‍ഷനുകള്‍ ആണ് സോഫ്റ്റ്വെയര് തകരാറു മൂലം ഒരു വര്‍ഷമായി മുടങ്ങി കിടക്കുന്നത്. വിഷയം വളരെ ഗൗരവമുള്ളതാണ് എന്ന് പഞ്ചായത്ത് ഭരണസമിതി വിലയിരുത്തി.
വിഷയം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പാറക്കലും വൈസ് പ്രസിഡന്റ് എം. മുസ്തഫയും പറഞ്ഞു. വിഷയത്തില്‍ ഗൗരവമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യു.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. പത്തില്‍ അഷ്റഫ്, എം.എ നജീബ്, കഴുങ്കില്‍ മജീദ്, ഷാജി മോള്, രഞ്ജുഷ സുരേഷ്, അമീന അബ്ബാസ്, എ.വി സീനത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."