താനൂര്‍ അക്രമം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
താനൂര്‍: സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രഖ്യാപിച്ച ഹര്‍ത്താലിനെത്തുടര്‍ന്നു 16ന് താനൂരിലുണ്ടായ അക്രമപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. എടക്കടപ്പുറം തിത്തീര്യത്തിന്റെ പുരക്കല്‍ സഹദ് (24), ചീരാന്‍കടപ്പുറം കുഞ്ഞാലിന്റെ പുരക്കല്‍ അഫ്‌സല്‍ (21) എന്നിവരെയാണ് ഇന്നലെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.
ഞായറാഴ്ച ത്വാഹാബീച്ചിലെ എറമൂളാന്റെ പുരക്കല്‍ ഹാരിസ് (19) അറസ്റ്റിലായിരിന്നു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. ബേക്കറി, പടക്കകട എന്നിവ തകര്‍ത്തു കൊള്ളയടിക്കല്‍, കെ.എസ്.ആര്‍.ടി.സി ബസ് തകര്‍ക്കല്‍ എന്നീ കേസുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
ഹര്‍ത്താല്‍ ദിവസത്തെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് സി.ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
കസ്റ്റഡിയിലെടുക്കുന്നവരുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ വിട്ടയക്കുന്നുമുണ്ട്. ഇതോടെ താനൂര്‍ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 17 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."