തീരദേശത്തോടുള്ള അവഗണന: മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്
പൊന്നാനി: കടലോര മേഖലയോടുള്ള അധികാരികളുടെ അവഗണനക്കെതിരേ പൊന്നാനി മുനിസിപ്പല്‍ എസ്.ടി.യു മത്സ്യത്തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ പ്രക്ഷോഭ സമരങ്ങളുമായി രംഗത്തിറങ്ങുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു
ഓഖി ദുരന്തമുണ്ടായി മാസങ്ങള്‍ പിന്നിട്ടിട്ടും തീരദേശ മേഖലക്ക് അനുവദിച്ച യാതൊരു ആനുകൂല്യങ്ങളും ഇതുവരെയായി വിതരണം ചെയ്തിട്ടില്ല. മാത്രമല്ല, തീരദേശ വാസികളുടെ അടിസ്ഥാന ആവശ്യമായ കടല്‍ഭിത്തി നിര്‍മാണം ഇപ്പോഴും കടലാസിലൊതുങ്ങി നില്‍ക്കുകയാണ്.
മത്സ്യത്തൊഴിലാളികളെ പറഞ്ഞു പറ്റിക്കുകയും തീരാദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നടപടികള്‍ക്കെതിരേയുള്ള പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 27ന് വെള്ളിയാഴ്ച്ച രാവിലെ പത്തിന് താലൂക്ക് ആശുപത്രി പരിസരത്ത്‌നിന്ന് ജലസേചനവകുപ്പ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
പത്രസമ്മേളനത്തില്‍ വി.പി ഹുസൈന്‍ കോയ തങ്ങള്‍, നഗരസഭാ കൗണ്‍സിലര്‍ പറമ്പില്‍ അത്തിക്ക്, എസ്.ടി.യു നേതാക്കളായ കെ.ആര്‍ റസാക്ക്, ഉസ്മാന്‍ പുതു പൊന്നാനി, എ.കെ കരീം പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."