HOME
DETAILS
MAL
സൈഡ് കൊടുത്തില്ലെന്ന്; കാര്‍ യാത്രികര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചു
backup
June 05 2016 | 20:06 PM
വിഴിഞ്ഞം: സൈഡ് കൊടുക്കത്തത്തില് പ്രകോപിതരായ കാര്‍ യാത്രികര്‍ സ്കൂട്ടറില്‍ പോയ വിദ്യര്‍ഥികളെ നടു റോഡില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു.
പൊലിസെത്തിയാണ് വിദ്യാര്‍ഥികളെ രക്ഷിച്ചത്.രണ്ടു പേരെ പിടികൂടിയെങ്കിലും ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.ഇന്നലെ വൈകിട്ട് ആറരയോടെ കോവളം ജങ്ഷനിലായിരുന്നു സംഭവം.കോവളത്ത് അവധി ആഘോഷിക്കാനെത്തിയ അമ്പലത്തറ സ്വദേശികളായ രണ്ട് പ്ലസ്ടു വിദ്യാര്‍ഥികളെയാണ് കാറിലെത്തിയ വിഴിഞ്ഞം സ്വദേശികള്‍ മര്‍ദിച്ചത്.
സംഭവത്തില്‍ വിഴിഞ്ഞം തിയേറ്റര്‍ ജങ്ഷന് സ്വദേശി അരുണ്‍(25),കല്ലുവെട്ടാന്‍ കുഴി സ്വദേശി അസിന് (20)എന്നിവരെ സ്ഥലത്തെത്തിയ കോവളം പൊലിസ് പിടികൂടി.മറ്റ് നാലുപേര്‍ രക്ഷപെട്ടു. തലസ്ഥാനത്തെ ഒരു പ്രമുഖ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികളായ 17 വയസ്സുകാരാണ് മര്‍ദനത്തിനിരയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."