സംഘ്പരിവാര്‍ ഭീകരതയെ പ്രതിരോധിച്ച് ഇന്ത്യയുടെ പൈതൃകം തിരിച്ചു പിടിക്കണം
ജിദ്ദ: മതേതര ഇന്ത്യയുടെ മഹത്തായ പൈതൃകം തിരിച്ചു പിടിക്കാനും, സംഘ്പരിവാര്‍ ഭീകരരെ പ്രതിരോധിക്കാനും മനുഷ്യ സ്‌നേഹികള്‍ യോജിച്ചു നില്‍ക്കേണ്ട അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ് കത് വ സംഭവമെന്ന് പ്രശസ്ത എഴുത്തുകാരി സി.എച്ച് മാരിയത്ത് അഭിപ്രായപ്പെട്ടു. ഉംറ നിര്‍വഹിക്കാനെത്തിയ മാരിയത്ത് ജിദ്ദയില്‍ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച 'ആസിഫ സ്‌നേഹജ്വാല' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അച്ചനും മകനും ഉള്‍പ്പെട്ട ആര്‍.എസ്.എസ് സംഘം ബലാല്‍സംഗവും കൊലപാതകവും എന്നതിനുമപ്പുറം കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയാണ് ആസിഫയെന്ന പിഞ്ചു ബാലികയോട് കാണിച്ചത്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ നിയമ പോരാട്ടം നടത്തുന്നവര്‍ക്ക് പൊതുസമൂഹം ശക്തമായ പിന്തുണ നല്‍കണമെന്നും മാരിയത്ത് അഭ്യര്‍ഥിച്ചു.
ശറഫിയ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്രവാസികള്‍ക്കിടയിലെ വനിത സാംസ്‌കാരിക പ്രവര്‍ത്തകരും പ്രമുഖ സംഘടന നേതാക്കളും ആസിഫ നിയമ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡന്റ് നാസര്‍ ഒളവട്ടൂര്‍ അധ്യക്ഷനായി. സി.കെ ഷാക്കിര്‍, ഗോപി നെടുങ്ങാടി, കെ.ടി.എ മുനീര്‍, ഷിബു തിരുവനന്തപുരം, പി.എം മായിന്‍കുട്ടി, ഷിജി രാജീവ്, വി.കെ ശഹീബ, റഫീഖ് ചെറുശേരി പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട്, അന്‍വര്‍ ചേരങ്കൈ, ഇസ്മാഈല്‍ മുണ്ടക്കുളം, സി.സി കരീം, പി.സി.എ റഹ്മാന്‍ സംബന്ധിച്ചു. മണ്ഡലം സെക്രെട്ടറി അബ്ദുല്‍ റഹിമാന്‍ അയക്കോടന്‍ സ്വാഗതവും അന്‍വര്‍ വെട്ടുപാറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."