HOME
DETAILS

പ്രതിപക്ഷത്തിന്റെ പരാതി വിജിലന്‍സ് ശരിവച്ചെന്ന് യു.ഡി.എഫ്

  
backup
April 24 2018 | 07:04 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf


പൊന്നാനി: പൊന്നാനി നഗരസഭയിലെ അനധികൃത താല്‍ക്കാലിക നിയമനം സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ പരാതി ശരിവച്ച് വിജിലന്‍സ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നഗരസഭയിലെ വിവിധ തസ്തികകളിലേക്കു താല്‍ക്കാലിക ജീവനക്കാരെ അനധികൃതമായി നിയമിച്ചെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ പരാതിയിലാണ് നടപടി.
ഇക്കാര്യം യു.ഡി.എഫ് കൗണ്‍സിലര്‍മാരാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെയും ബന്ധുക്കളെയുമായി 26 പേരെ അനധികൃതമായി വിവിധ തസ്തികളില്‍ താല്‍ക്കാലിക ജീവനക്കാരായി നിയമിച്ചെന്നാണ് ഒന്നര വര്‍ഷം മുന്‍പു യു.ഡി.എഫ് വിജിലന്‍സിനു പരാതി നല്‍കിയിരുന്നത്.
എന്നാല്‍, ആറു മാസം പിന്നിട്ടിട്ടും അന്വേഷണം ആരംഭിക്കാത്തതിനെ തുടര്‍ന്നു പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സിനോട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. അന്വേഷണത്തില്‍ നിയമനങ്ങള്‍ അനധികൃതമാണെന്നു ബോധ്യപ്പെട്ടതായി പ്രതിപക്ഷം പറയുന്നു. ഇതിനിടെ വീണ്ടും അനധികൃത നിയമനങ്ങള്‍ നടത്താനാണ് നഗരസഭാ ഭരണസമിതി ശ്രമിക്കുന്നതെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി നഗരകാര്യ ഡയറക്ടര്‍ക്കു നല്‍കിയ കത്ത് സര്‍ക്കാര്‍ ഉത്തരവാണെന്നു കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചതായും കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
അര്‍ഹതയുള്ളവരുണ്ടായിട്ടും പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉദ്യോഗസ്ഥരും ചെയര്‍മാനും ചേര്‍ന്ന് അര്‍ഹതയില്ലാത്തവരെ വിവിധ തസ്തികകളില്‍ നിയമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് എം.പി നിസാര്‍, ഉണ്ണികൃഷ്ണന്‍ പൊന്നാനി, എന്‍. ഫസലുര്‍റഹ്മാന്‍, സി. ഗംഗാധരന്‍, വി. ചന്ദ്രവല്ലി എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം, കേരളത്തിൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  10 days ago