നിയന്ത്രണംവിട്ട കാര്‍ ബൈക്കും ഓട്ടോയും ഇടിച്ചു തെറിപ്പിച്ചു
വെള്ളറട: നിയന്ത്രണംവിട്ട കാര്‍ ബൈക്കും ഓട്ടോയും ഇടിച്ചു തെറിപ്പിച്ച ശേഷം വൈദ്യുത പോസ്റ്റില്‍ ഇടിച്ചു നിന്നു. ഇന്നലെ പനച്ചമൂട് ജങ്ഷനിലായിരുന്നു സംഭവം. വെള്ളറട നിന്നും നെയ്യാറ്റിന്‍കരയിലേക്ക് പോവുകയായിരുന്നു. മാരുതികാറാണ് നിയന്ത്രണം വിട്ടത്.
ചെറിയ കൊല്ലനിന്ന് പനച്ചമൂട്ടിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയെയും പനച്ചമൂട്ടില്‍ നിന്ന് ചെറിയ കൊല്ലയിലേക്ക് പോവുകയായിരുന്നു ബൈക്കിനെയുമാണ് ഇടിച്ചുതെറിപ്പിച്ചത്. ബൈക്ക് യാത്രികനായ സുകുമാരന്‍(35), ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന ജയരാജ്(41) എന്നിവര്‍ക്കു പരുക്കേറ്റു. അപകടം നടന്നയുടനെ കാര്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപ്പെട്ടു. കാര്‍ ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിങ് ആണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.അപകടത്തെ തുടര്‍ന്നു വെള്ളറട നെയ്യാറ്റിന്‍കര റൂട്ടില്‍ വാഹന ഗതാഗതം തടസപ്പെട്ടു. കാറിന്റെ ഉടമ അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാമെന്നു ഉറപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."