ഇസ്‌ലാമിന്റെ ആദര്‍ശം നിലകൊള്ളുന്നത് സമസ്തയില്‍ മാത്രം: കല്ലായി
കുടുക്കിമൊട്ട: കാപട്യം നടിച്ച് മതപണ്ഡിതര്‍ക്കും മഹല്ല് ഭരണാധികാരികള്‍ക്കും ഇടയില്‍ വിള്ളലുണ്ടാക്കാനുള്ള കുതന്ത്രങ്ങള്‍ തിരിച്ചറിയണമെന്നു ജില്ലാ സംയുക്ത ജമാഅത്ത് ജനറല്‍സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി. എസ്.കെ.എസ്.എസ്.എഫ് മുണ്ടേരി മേഖലാ ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിന്റെ യഥാര്‍ഥ ആദര്‍ശം കേരളത്തില്‍ നിലകൊള്ളുന്നതു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലൂടെയാണ്. വ്യക്തിവിശുദ്ധിയും സത്യസന്ധതയുമുള്ള നേതൃത്വമാണു സമസ്തയുടെ വിജയമെന്നും കല്ലായി ചൂണ്ടിക്കാട്ടി.
അബ്ദുല്ല മാണിയൂര്‍ അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തി. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മുഹമ്മദ് ശരീഫ് ബാഖവി, അബ്ദുല്ല ദാരിമി കയ്യം, എ.കെ അബ്ദുല്‍ബാഖി, ബഷീര്‍ ഫൈസി മാണിയൂര്‍, ബഷീര്‍ അസ്അദി നമ്പ്രം, ഷഹീര്‍ പാപ്പിനിശ്ശേരി, ഇബ്രാഹിം എടവച്ചാല്‍, ഇബ്രാഹിം മൗലവി മടക്കിമല, മുനീര്‍ കുന്നത്ത്, അബ്ദുല്‍ഫത്താഹ് ദാരിമി, അന്‍വര്‍ ഹൈദരി, എന്‍.കെ കുഞ്ഞിമുഹമ്മദ് ഹാജി, സകരിയ മാണിയൂര്‍, ടി.വി ഷമീര്‍ ചെറുവത്തല, മുഷ്താഖ് പള്ളിപ്രം, സിയാദ് അസ്അദി, അജ്മല്‍ വലിയന്നൂര്‍, സഹദ് വാരംകടവ്, ഷാഫി ഫൈസി പടന്നോട്ട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."