HOME
DETAILS
MAL
കറുഞ്ഞി ഉദ്യാനം: അതിര്‍ത്തി പുനര്‍നിര്‍ണയിക്കും, വിസ്തൃതിയില്‍ മാറ്റം വരുത്തില്ല
backup
April 24 2018 | 07:04 AM
തിരുവനന്തപുരം: മൂന്നാറിലെ നീലക്കുറുഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയില്‍ മാറ്റം വരുത്തേണ്ടെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതു സംബന്ധിച്ച് മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. പ്രദേശത്തെ പട്ടയഭൂമിയില്‍ നിന്നും ആളുകളെ കുടിയൊഴുപ്പിക്കേണ്ട ആവശ്യമില്ല. പട്ടയക്കാരെ കുടിയൊഴിപ്പിക്കാതെ സമീപത്തെ റവന്യൂഭൂമിയില്‍ നിന്നും ഉദ്യാനത്തിലേക്ക് സ്ഥലം കൂട്ടിയെടുത്ത് അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനും ധാരണയുണ്ട്.
3200 ഹെക്ടര്‍ വിസ്തൃതിയിലാണ് നീലക്കുറുഞ്ഞി ദേശിയോദ്യാനം പ്രഖ്യാപിച്ചിരുന്നത്. ദേശീയോദ്യാനം പ്രഖ്യാപിച്ച് 11 വര്‍ഷം കഴിഞ്ഞിട്ടും അന്തിമവിജ്ഞാപനം ഇറക്കാനായിട്ടില്ല. തുടര്‍ന്നാണ് അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."