HOME
DETAILS

നിങ്ങള്‍ നിങ്ങളെ തിരിച്ചറിയുക

  
backup
June 05 2016 | 20:06 PM

%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a

എല്ലാ റംസാന്‍ മാസത്തില്‍ നോമ്പെടുക്കാന്‍ ഏറെ ആഗ്രഹിക്കുന്ന മനസാണ് എന്റേത്. പക്ഷേ ശാരീരിരക പ്രശ്‌നങ്ങള്‍ കാരണം മരുന്ന് കഴിക്കുന്നത് കൊണ്ട് നോമ്പെടുക്കാന്‍ സാധിക്കാറില്ല. വ്രതാനുഷ്ഠാനം മനുഷ്യനെ അവന്റെ നന്മയിലേക്ക് തിരിച്ചു കൊണ്ടു പോവുകയും അവന്റെ കര്‍മ്മങ്ങള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
ബദര്‍ യുദ്ധവുമായി ബന്ധപ്പെട്ട കാര്യങ്ങളും നോമ്പിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ഇന്ത്യക്കാര്‍ക്ക് കുരുക്ഷേത്ര യുദ്ധം പോലൊരു ധര്‍മ്മയുദ്ധമാണ് ബദര്‍യുദ്ധം. സാമ്യങ്ങളുണ്ട് ഇവ രണ്ടും തമ്മില്‍. അധര്‍മ്മത്തിനും അനീതിക്കും അഹങ്കാരത്തിനും എതിരെ നടന്ന യുദ്ധമാണ് മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധം. ഇരുയുദ്ധങ്ങളിലും എണ്ണത്തില്‍ കുറഞ്ഞ സൈന്യങ്ങളാണ് വിജയിച്ചത്. സൂചി കുത്താനിടം നല്‍കില്ലെന്ന് പറഞ്ഞ ദുര്യോധനന്റെ അഹങ്കാരത്തില്‍ നിന്നാണ് ആ യുദ്ധമുണ്ടായത്. അതു പോലെ ബദര്‍ യുദ്ധത്തിലും എണ്ണത്തില്‍ ചുരുങ്ങിയ സത്യത്തിന്റെയും വിനയത്തിന്റെയും മാന്യതയുടെയും പ്രതീകമായ നബി തിരുമേനിയുടെ സൈന്യം യുദ്ധത്തില്‍ വിജയിച്ചു. വാളെടുത്ത് വരുന്നവനെ നേരിടുക, നിരായുധനെ വെറുതെ വിടുക, എന്ന യുദ്ധത്തില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ നബി തിരുമേനി പഠിപ്പിച്ചു. അത് ലംഘിച്ച് അനീതിയുടെ സാമ്രാജ്യങ്ങള്‍ പിന്നീട് ഉയര്‍ന്നുവന്നത് വേറെ കഥ. നിങ്ങള്‍ നിങ്ങളെ തിരിച്ചറിയുക, പട്ടിണിയുടെ ആഴം തിരിച്ചറിയുക, ഒരു നേരത്തെ ഭക്ഷണം ലഭിക്കാത്തവന്റെ ക്ലേശം തിരിച്ചറിഞ്ഞ് എല്ലാ മനുഷ്യരെയും ഒരു പോലെ കാണാനുള്ള നവസന്ദേശമാണ് റംസാന്‍ പകര്‍ന്നു തരുന്നത്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം മനസിലാക്കി ഓരോ ഇസ്ലാമും തങ്ങളുടെ പങ്ക് പാവപ്പെട്ടവര്‍ക്ക് കൊടുക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ നോമ്പും. എന്റെ നാടായ കണ്ണൂരില്‍ ഇസ്ലാം വിശ്വാസികളായ കൂട്ടുകാരുടെ ആഘോഷങ്ങളിലും കല്ല്യാണങ്ങളിലും ഞങ്ങള്‍ ഏറെ ഉത്സാഹത്തോടെ പങ്കുചേരും. അവിടുത്തെ ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ ഏതാഘോഷവും ഒത്തൊരുമിച്ച് കൊണ്ടാടുന്നവരാണ്. നോമ്പുതുറകളില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ ഓരോ വീടുകളിലും മാറി മാറിപ്പോവും. സല്‍ക്കാര പ്രിയരായ വടക്കേ മലബാറിലെ ഉമ്മമാര്‍ അവരുടെ അടുക്കളകളില്‍ വിസ്മയിപ്പിക്കുന്ന, കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാക്കും. ഉണ്ടാക്കി വെച്ച വിഭവങ്ങള്‍ മറ്റുള്ളവര്‍ കൊതിയോടെ തിന്നുന്നത് അവര്‍ ചിരിയോടെ നോക്കിനില്‍ക്കും.
മുട്ടമാല, മണ്ട, പത്തിരി, അരിപ്പത്തിരി, നെയ്പ്പത്തിരി, തേങ്ങാപ്പത്തിരി, പഴം നിറച്ചത്, ഉന്നക്കായ അങ്ങനെ എണ്ണിയാലും തിന്നാലും തീരാത്ത വിഭവങ്ങള്‍. മലബാറില്‍ ബിരിയാണിക്ക് മുന്‍പ് വിളമ്പുന്ന അല്‍സ എനിക്കേറെ ഇഷ്ടമുള്ള ഒരു വിഭവമാണ്. പുതുമയുള്ള നിരവധി വിഭവങ്ങള്‍ പരീക്ഷിച്ച് കണ്ടുപിടിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് മലബാറിലെ ഉമ്മമാര്‍. പാചക വിധികളുടെ സഹായമില്ലാതെ പൊറോട്ടയടക്കമുള്ള നിരവധി ഭക്ഷ്യവസ്തുക്കള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വടക്കേ മലബാറിലെ മുസ്ലീം സ്ത്രീകളുടെ അടുക്കളയില്‍ കണ്ടുപിടിക്കപ്പെട്ടവയാണ്. അവയെല്ലാം ഇന്ന് എല്ലാവര്‍ക്കും പ്രിയപ്പെട്ട വിഭവങ്ങളാണ്. കണ്ണൂരിലെ പേരുകേട്ട അറയ്ക്കല്‍, ചിറയ്ക്കല്‍ കുടുംബങ്ങള്‍ക്ക് മലബാറിലെ മതസൗഹാര്‍ദം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചു. ഇത് മലബാറിന്റെ സാമൂഹ്യ ജീവിതത്തെ തന്ന സ്വാധീനിച്ചിട്ടുണ്ട്.
പണ്ട് ഹിന്ദു കുടുംബമായ ചിറയ്ക്കലിലെ ഒരു യുവാവും മുസ്‌ലീം കുടുംബമായ അറയ്ക്കലിലെ ഒരു പെണ്‍കുട്ടിയും പ്രണയത്തിലായപ്പോള്‍ ആഘോഷം നടത്തിക്കൊടുത്തവരാണ് അറയ്ക്കല്‍ തമ്പുരാക്കന്‍മാര്‍. മതസൗഹാര്‍ദ സന്ദേശം സ്വന്തം പ്രവര്‍ത്തനത്തിലൂടെ കാണിച്ചു കൊടുത്ത അറയ്ക്കല്‍ കുടുംബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ചരിത്രമാണ്. നോമ്പെന്നാല്‍ സ്വയം അര്‍പ്പിക്കുക എന്ന മഹത്തായ കാര്യമാണ്. ഉയര്‍ന്നൊരു മാനസിക ബോധത്തിലേക്ക് നമ്മെ അത് എത്തിക്കും. എനിക്കും നോമ്പില്‍ പങ്കാളിയാവണമെന്ന ആഗ്രഹമുണ്ടെങ്കിലും പൂര്‍ണമായും പറ്റില്ല. എങ്കിലും 17,27 നോമ്പുകള്‍ ഞാന്‍ എല്ലായിപ്പോഴും എടുക്കാറുണ്ട്. എല്ലാ ദിവസവും നോമ്പെടുക്കാന്‍ പറ്റിയില്ലെങ്കിലും മാനസികമായി നോമ്പെടുക്കുന്നവരുടെ കൂടെയാണ് ഞാന്‍. സമൂഹത്തിന്റെ യോജിപ്പിന്റെ ഭാഗമാണത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  8 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  8 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  8 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  8 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  8 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  8 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  8 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  8 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  8 days ago
No Image

ക്ഷേമപെൻഷൻ: ധനവകുപ്പ് നിർദേശം അവഗണിച്ചു- അനർഹർ കടന്നുകൂടിയത് തദ്ദേശവകുപ്പിന്റെ വീഴ്ച

Kerala
  •  8 days ago