HOME
DETAILS
MAL
ബി.ജെ.പി നേതാവിന്റെ വീടിനു നേരെ ആക്രമണം
backup
June 05 2016 | 20:06 PM
ആലത്തൂര്‍: ബി.ജെ.പി കാവശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും തരൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയുമായ മോഹനന്റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം.
കല്ലേപ്പുള്ളിയിലെ മോഹനന്റെ വീടിനുള്ളിലേക്ക് ബിയര്‍ കുപ്പി കൊണ്ട് എറിഞ്ഞാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഇന്നലെ രാത്രി പന്ത്രണ്ടേ മുക്കാലോടെയാണ് ആക്രമണം നടന്നത്. റോഡരികിലെ സ്ട്രീറ്റ് ലൈറ്റുകളുടെ ഫീസ് ഊരിമാറ്റിയാണ് ആക്രമണം നടത്തിയിരിക്കുന്നത്.
വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണം നടക്കുമ്പോള്‍ വീടിനകത്ത് മോഹനും ഭാര്യ ശാന്തകുമാരിയും മകന് ശ്യാംമോഹനും ശാന്തകുമാരിയുടെ ഒരു ബന്ധുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പൊലിസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ആലത്തൂര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."