HOME
DETAILS

കത്്‌വ പീഡനക്കൊല; പ്രതികളുടെ അഭിഭാഷകനെതിരേ ക്രൈം ബ്രാഞ്ച് കോടതിയിലേക്ക്

  
backup
April 24 2018 | 18:04 PM

%e0%b4%95%e0%b4%a4%e0%b5%8d%e0%b5%8d%e2%80%8c%e0%b4%b5-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95

 

ജമ്മു: കശ്മിരില്‍ എട്ടുവയസുകാരിയെ മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ അഭിഭാഷകനെതിരേ ക്രൈം ബ്രാഞ്ച് നിയമനടപടിക്കൊരുങ്ങുന്നു. അന്വേഷണത്തെ വഴിതിരിച്ച് വിടുന്നതിനും യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന തരത്തിലുമുള്ള പ്രചാരണങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് പ്രതിഭാഗം അഭിഭാഷകനെതിരേ കോടതിയെ സമീപിക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.
കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികളെ നിര്‍ബന്ധിച്ച് കുറ്റക്കാരാക്കുകയായിരുന്നുവെന്ന രീതിയില്‍ സി.ഡി പ്രചരിപ്പിച്ച് പ്രതികളെ രക്ഷപ്പെടുത്താനാണ് അഭിഭാഷകന്‍ ശ്രമിക്കുന്നത്. മുഖ്യപ്രതിയായ വിശാല്‍ ശര്‍മയുടെ പ്രസ്താവന ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ച് തയാറാക്കിയതാണെന്നും അഭിഭാഷകന്‍ പറയുന്നുണ്ട്. കേസിലെ മുഖ്യ ആസൂത്രകന്‍ സാഞ്ജി റാമിന്റെ മകനാണ് വിശാല്‍ ശര്‍മ. പ്രതികള്‍ നിരപരാധികളാണെന്നും ക്രൈംബ്രാഞ്ച് ഇവരെ കുറ്റക്കാരാക്കി മാറ്റുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ തയാറാക്കിയ സി.ഡി വ്യാപകമായി പ്രചരിച്ചതും അന്വേഷണത്തെ സാരമായി ബാധിച്ചതായി ക്രൈം ബ്രാഞ്ച് പറയുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയുമാണ് പ്രതിഭാഗം അഭിഭാഷകന്‍ പ്രവര്‍ത്തിക്കുന്നതെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.
അതിനിടയില്‍ കേസില്‍ തങ്ങളെ അറസ്റ്റ് ചെയ്തത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ആരോപിച്ച് അറസ്റ്റിലായ സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, സ്‌പെഷല്‍ പൊലിസ് ഓഫിസര്‍ ദീപക് ഖജൂരിയ എന്നിവര്‍ ജമ്മു കശ്മിര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.
ക്രൈംബ്രാഞ്ച് അന്വേഷണം ശരിയല്ലെന്നും ഇതിന് പകരമായി സി.ബി.ഐ അന്വേഷണം വേണമെന്നും ഇവര്‍ ഹരജിയില്‍ ആവശ്യപ്പെടുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  30 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  35 minutes ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 hours ago