ഹിഫഌല്‍ ഖുര്‍ആന്‍ സ്ഥാപനങ്ങളുടെ ശ്രദ്ധക്ക്
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുകയും സമസ്തയുടെ മാര്‍ഗ ദര്‍ശനങ്ങളിലും വിദ്യാഭ്യാസ സംരംഭങ്ങളിലും ക്രമീകരണങ്ങളിലും തല്‍പരരാവുകയും ചെയ്യുന്ന മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ നടന്നുവരുന്ന ഹിഫ്‌ളുല്‍ ഖുര്‍ആന്‍ സ്ഥാപനങ്ങള്‍ ഏകീകരിക്കുകയും അവ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ അഫിലിയേറ്റ് ചെയ്യുകയും വേണമെന്ന ചിലരുടെ അപേക്ഷ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ചര്‍ച്ചാവിധേയമാക്കിയതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത വിഷയം സവിസ്തരം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു സബ് കമ്മിറ്റിയെ തെരഞ്ഞെടുത്തിരിക്കുന്നു.
പ്രസ്തുത സമിതിയുടെ പഠനപരിഗണനകള്‍ക്കായി മേല്‍പറഞ്ഞ വിധമുള്ള സ്ഥാപന മേധാവികള്‍ തങ്ങളുടെ തഹ്ഫീളുല്‍ ഖുര്‍ആന്റെ പൂര്‍ണ വിവരങ്ങള്‍ കണ്‍വീനര്‍, എച്ച്.ക്യൂ.സി. പഠന കമ്മിറ്റി, സമസ്താലയം, ചേളാരി പി.ഒ തേഞ്ഞിപ്പലം, 673636 എന്ന വിലാസത്തില്‍ അയക്കുകയോ മൊമേെവമഹമ്യമാ@ഴാമശഹ.രീാ ഐഡിയിലേക്ക് മെയില്‍ ചെയ്യുകയോ വേണമെന്ന് മാനേജര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."