HOME
DETAILS

എച്ച് 1 ബി വിസയില്‍ നിയന്ത്രണങ്ങളുമായി യു.എസ് ഭരണകൂടം

  
backup
April 24 2018 | 19:04 PM

%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-1-%e0%b4%ac%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4


വാഷിങ്ടണ്‍: എച്ച് 1 ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി അമേരിക്കന്‍ ഭരണകൂടം. എച്ച് 1 ബി വിസയിലെത്തുന്നവരുടെ പങ്കാളിക്ക് യു.എസില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥയാണ് പിന്‍വലിക്കാനൊരുങ്ങുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
പുതിയ തീരുമാനം അമേരിക്കയിലുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായിരിക്കും. എച്ച് 4 വിസയാണ് വര്‍ക്ക് പെര്‍മിറ്റായി എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളികള്‍ക്ക് നല്‍കാറുള്ളത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് കൊണ്ടുവന്ന പ്രത്യേക നിയമ പ്രകാരമാണ് എച്ച് 1 ബി വിസയിലെത്തുന്ന പങ്കാളിയെയും ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം നിര്‍മിച്ചത്. എന്നാല്‍ ഒബാമ നടപ്പാക്കിയ നിയമം പൂര്‍ണമായും എടുത്തുകളയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വിസസ് ഡയരക്ടര്‍ ഫ്രാന്‍സിസ് സിസ്‌ന സെനറ്റര്‍മാര്‍ക്കയച്ച കത്തില്‍ പറയുന്നു. എന്നാല്‍ നിയമ പരിഷ്‌കരണവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാന്‍ പൊതു ജനത്തിന് അവസരമുണ്ടെന്ന് സിസ്‌ന പറഞ്ഞു.
മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനം അനുസരിച്ച് 71,000 പേര്‍ക്കാണ് യു.എസ് എച്ച് 1 ബി വിസ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 90 ശതമാനവും ഇന്ത്യക്കാരാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago
No Image

മസ്കത്തിൽ 500 ലധികം സുന്ദരികൾ അണിനിരന്ന മെഗാ തിരുവാതിര ശ്രദ്ധേയമായി

oman
  •  a month ago