നഗരങ്ങളില്‍ ഭൂമിയുള്ള എല്ലാ ഭവന രഹിതര്‍ക്കും ഇനി വീട്
മുക്കം: നഗരങ്ങളില്‍ ഭൂമിയുള്ള മുഴുവന്‍ ഭവന രഹിതര്‍ക്കും ഇനി വീട്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായാണ് വീടു ലഭിക്കുന്നത്. 'എല്ലാവര്‍ക്കും ഭവനം' എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ ഭാഗമായി പി.എം.എ.വൈ(നഗരം) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടു നിര്‍മിച്ചു നല്‍കുന്നത്. ഇതുപ്രകാരം സംസ്ഥാനത്തെ 82,487 ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭിക്കും.
പി.എം.എ.വൈ-ലൈഫ് പദ്ധതിയുടെ കേരളത്തിലെ നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ വഴിയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ 32 നഗരസഭകളിലായി 5073 വീടുകള്‍ കൂടി നിര്‍മിക്കാന്‍ 203 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതോടെയാണ് നഗരങ്ങളില്‍ ഭൂമിയുള്ള മുഴുവന്‍ ഭവന രഹിതര്‍ക്കും വീടുകള്‍ ലഭിക്കാന്‍ അവസരമൊരുങ്ങിയത്. ഇതോടെ കേരളത്തിലെ 93 നഗരസഭകളില്‍ സ്വന്തമായി സ്ഥലമുള്ള ഏല്ലാവര്‍ക്കും വീടുകളാകും.
82,487 ഗുണഭോക്താക്കളുടെ വീടുകള്‍ക്കുള്ള അനുമതിയാണ് ആകെ ലഭ്യമായത്. ഇതിനായി 2525 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് 2023 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്നും 23891 വീടുകളുടെ നിര്‍മാണം നടന്നു വരികയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."