HOME
DETAILS

പൂരങ്ങളുടെ പൂരം ഇന്ന്

  
backup
April 24 2018 | 19:04 PM

%e0%b4%aa%e0%b5%82%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%82%e0%b4%b0%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d


തൃശൂര്‍: ഒരാണ്ടിന്റെ കാത്തിരിപ്പിനും ഒരുക്കങ്ങള്‍ക്കും വിരാമം. ഇലഞ്ഞിത്തറ മേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും നാദവിസ്മയങ്ങള്‍ തീര്‍ക്കുന്ന തൃശൂര്‍ പൂരം ഇന്ന്. ദേശപ്പെരുമയുമായി ഘടകപൂരങ്ങള്‍ വടക്കുംനാഥ സന്നിധിയില്‍ എത്തുന്നതോടെ 36 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പൂരചടങ്ങുകള്‍ ആരംഭിക്കും. പൂരം ദിവസം ആദ്യമെത്തുന്നത് കണിമംഗലം ശാസ്താവാണ്.
പുലര്‍ച്ചെ അഞ്ചിന് ശാസ്താവ് ആനപ്പുറത്ത് കണിമംഗലത്ത് നിന്ന് പുറപ്പെടും. വടക്കുന്നാഥനെ വലംവയ്ക്കുകയോ വണങ്ങുകയോ ചെയ്യാത്ത ഏകപൂരമാണ് കണിമംഗലം ശാസ്താവിന്റേത്. ദേവഗുരുവായതിനാലാണ് ഇത്. തെക്കേഗോപുര നടവഴി വന്ന് പടിഞ്ഞാറെ ഗോപുര നടവഴി ഇറങ്ങുകയാണ് പതിവ്. പിന്നീട് ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, കുറ്റൂര്‍ നൈതലക്കാവ് ഭഗവതിമാരും പനമുക്കുംപിള്ളി ശാസ്താവും സമയക്രമമനുസരിച്ച് ഗജവീരന്മാരുടെ അകമ്പടിയോടെ വടക്കുംനാഥനെ പ്രണമിക്കാനെത്തും. തിരുവമ്പാടി ഭഗവതി രാവിലെ ഏഴരയ്ക്കാണ്പൂരപ്പുറപ്പാടിനിറങ്ങുക.
ഘടകപൂരങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പ് തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ ചടങ്ങുകള്‍ക്കും തുടക്കമാവും. പഴയ നടക്കാവ് നടുവില്‍മഠത്തില്‍ പതിനൊന്നരയോടെ കോങ്ങാട് മധു തിമിലയില്‍ ആദ്യതാളമിടുന്നതോടെ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തില്‍ വരവിന് തുടക്കമാകും. ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ഭഗവതി പുറത്തേക്ക് എഴുന്നള്ളും.
ഇലഞ്ഞിത്തറയില്‍ പെരുവനം കുട്ടന്‍മാരാര്‍ മേളപ്രമാണിയാവും. രണ്ടരമണിക്കൂറോളം നീളുന്ന ഇലഞ്ഞിത്തറ മേളം കൊട്ടിക്കലാശിക്കുന്നതോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ തെക്കോട്ടിറങ്ങും.
മുഖാമുഖം നില്‍ക്കുന്ന ഭഗവതിമാരെ സാക്ഷിയാക്കി കുടമാറ്റം തുടങ്ങും. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങള്‍ അമ്പതിലധികം കുടകളാണ് കുടമാറ്റത്തിനായി ഒരുക്കിയിരിക്കുന്നത്. കുടമാറ്റത്തോടെ പകല്‍പ്പൂരത്തിന് സമാപനമാകും. മഠത്തില്‍ വരവിനും ഇലഞ്ഞിത്തറമേളത്തിനും കുടമാറ്റത്തിനും സാക്ഷിയാകന്‍ പതിനായിരങ്ങള്‍ ക്ഷേത്രനഗരിയിലേക്ക് എത്തും. കനത്തസുരക്ഷയിലാണ് ഇത്തവണത്തെ പൂരം. മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയവര്‍ ഇത്തവണ പൂരത്തിനെത്തും. വന്‍ ഒരുക്കങ്ങളാണു നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ പൂലര്‍ച്ചെ മൂന്നിനാണ് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ വെടിക്കെട്ട്.
കഴിഞ്ഞ വര്‍ഷം മുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് വെടിക്കെട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശബ്ദംകുറഞ്ഞ കളര്‍ഗുണ്ടുകളാണ് വെടിക്കെട്ടിനായി ഉപയോഗിക്കുന്നത്. നാളെ രാവിലെ ആരംഭിക്കുന്ന പകല്‍പ്പൂരത്തിന് ശേഷം ഭഗവതിമാര്‍ ഉപചാരംചൊല്ലി പിരിയുന്നതോടെ പൂരച്ചടങ്ങുകള്‍ക്ക് സമാപനമാവും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago
No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago