HOME
DETAILS
MAL
അരാംകോ റിഫൈനറിക്ക് നേരെ ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ തകര്‍ത്തു
backup
April 24 2018 | 20:04 PM
റിയാദ്: യമനിലെ വിമത വിഭാഗമായ ഹൂതികള്‍ സഊദി ദേശീയ എണ്ണക്കമ്പനിയായ അരാംകോക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണം സഊദി വ്യോമസേന തകര്‍ത്തു.
യമനുമായി അതിര്‍ത്തി പങ്കിടുന്ന ജിസാനിലുള്ള അരാംകോ റിഫൈനറിക്ക് നേരെയാണ് ഹൂതികള്‍ രണ്ടു ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചത്.
എന്നാല്‍, ലക്ഷ്യസ്ഥാനത്തെത്തുന്നതിന്റെ മുന്‍പുതന്നെ മിസൈല്‍ തകര്‍ത്തതായും അവശിഷ്ടങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ വീണതായും അറബ് സഖ്യസേന അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തിങ്കളാഴ്ചയാണ് റിഫൈനറിക്ക് നേരെ ആക്രമണശ്രമം നടന്നത്. പ്രതിദിനം നാലുലക്ഷം ബാരല്‍ ഉല്പാദന ശേഷിയുള്ള റിഫൈനറിയാണ് ഇവിടത്തേത്. ഭാഗികമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന റിഫൈനറി അടുത്തവര്‍ഷത്തോടെ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."