വിദേശവനിത ലിഗയുടെ മരണം കൊലപാതകമെന്ന് വ്യക്തമാകുന്നു
വിഴിഞ്ഞം: വിദേശവനിത ലിഗയുടെ മരണം കൊലപാതകമെന്ന് വ്യക്തമാകുന്നു. ഇതോടെ ആത്മഹത്യയെന്ന് ആവര്‍ത്തിച്ചിരുന്ന പൊലിസ് ചുവടുമാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ പുറത്തുവന്നതോടെയാണ് പൊലിസ് കൊലപാതകമാണെന്ന നിഗമനത്തില്‍ എത്തിയതും അന്വേഷണമാരംഭിച്ചതും.
മൃതദേഹം കാണപ്പെട്ട കോവളം വാഴമുട്ടത്തെ കണ്ടല്‍കാട് പ്രദേശമായ ചെന്തിലാക്കരയില്‍ പതിവായി എത്തുന്ന ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായാണ് വിവരം. മരണം ശ്വാസം മുട്ടിയാണെന്നാണ് റിപ്പോര്‍ട്ട്. കൃത്യത്തിന് പിന്നിലാരെന്ന് കണ്ടെത്താന്‍ പൊലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിന്റെ ഭാഗമായി പനത്തുറ പുനംതുരുത്തുിിലെ വഴിയിലും കടത്തുകടവിലും താമസിക്കുന്നവരേയും കയര്‍തൊഴിലാളികളെയും പൊലിസ് ചോദ്യം ചെയ്യുന്നുണ്ട്.
ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം മയക്കുമരുന്ന ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ്. ഇവിടത്തെ മയക്കുമരുന്ന് , മദ്യപാന സംഘത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം പൊലിസിനെതിരെ പരാതിയില്ലെന്നും ഇപ്പോഴത്തെ പൊലിസ് അന്വേഷണത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ലിഗയുടെ സഹോദരി എലിസ പറഞ്ഞു. അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന ഐ.ജി മനോജ് എബ്രഹാമിനെ എലിസ കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."