ഇന്തോനേഷ്യയില്‍ എണ്ണക്കിണറില്‍ തീപിടുത്തം: 15 പേര്‍ മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ എണ്ണക്കിണറില്‍ തീപിടിച്ച് 15 പേര്‍ മരിച്ചു. അക്കെ പ്രവിശ്യയിലെ പാസി പുതി ഗ്രാമത്തിലാണ് സംഭവം.
സര്‍ക്കാര്‍ നിയന്ത്രണമില്ലാതെ എണ്ണം ഖനനം ചെയ്യുന്ന കിണറിലാണ് പൊട്ടിത്തെറിയുണ്ടായത്. 250 മീറ്റര്‍ ആഴത്തിലുള്ള എണ്ണക്കിണറില്‍ നിന്ന് ചുറ്റുംനിന്ന് കുറേ പേര്‍ എണ്ണയെടുക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന അഞ്ചു വീടുകളും കത്തിനശിച്ചിട്ടുണ്ട്.
''പരമ്പരാഗതമായുള്ളതാണ് കിണര്‍, ആരുടെയും ഉടമസ്ഥതയിലുള്ളതല്ല. ഇതിനു ചുറ്റും നിരവധി പേര്‍ എണ്ണയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്''- ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ് സുതോപോ പുര്‍വോ പറഞ്ഞു.
എണ്ണ, പ്രകൃതിവാതകം എന്നീ അസംസ്‌കൃത വസ്തുക്കള്‍ ധാരാളമായുള്ള സ്ഥലമാണ് അക്കെ. ഇവിടെ നിരവധി അനധികൃത എണ്ണക്കിണറുകളുമുണ്ട്. ഇതില്‍ പൊതുജനങ്ങള്‍ എണ്ണ ഖനനം ചെയ്യുന്നത് സാധാരണയാണ്.
സ്‌ഫോടനത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. നിരവധി പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."