മഹല്ല് ശാക്തീകരണം ശ്ലാഘനീയം: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ
ജിദ്ദ: യുവാക്കളില്‍ ലഹരി ഉപയോഗവും കുടുംബങ്ങളില്‍ അധാര്‍മികതയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജിദ്ദ ഇസ്‌ലാമിക സെന്റര്‍ നടത്തി വരുന്ന മഹല്ല് ശാക്തീകരണ പരിപാടി അങ്ങേയറ്റം ശ്ലാഘനീയമാണെന്നു ഉംറ നിര്‍വഹിക്കാനെത്തിയ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കൈതക്കാട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ ഇരുപതിനായിരത്തിലധികം ഉലമാ ഉമറാ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന 'ലൈറ്റ് ഓഫ് മദീന' മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജിദ്ദ ഇസ്ലാമിക് സെന്ററില്‍ മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച മഹല്ല് ശാക്തീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് നേതൃത്വം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് എന്‍. പി അബൂബക്കര്‍ ഹാജി കൊണ്ടോട്ടിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ജെ.ഐ.സി. ചെയര്‍മാന്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ ഷിയാസ് അലി വാഫി വടക്കാഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. മഹല്ലുകളില്‍ അറിവ് വര്‍ധിപ്പിക്കാന്‍ ലൈബ്രറി സ്ഥാപിക്കുക, തര്‍ബിയ്യത് നടത്തുക, തര്‍ക്ക പരിഹാര വേദി രൂപീകരിക്കുക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, പലിശരഹിത വായ്പ പദ്ധതി തുടങ്ങിയവ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സഈദ് ബാഖവി കിഴക്കോത്ത് കൊടുവള്ളി, അബ്ദുല്‍ കരീം ഫൈസി കിഴാറ്റൂര്‍, മുസ്തഫ ഫൈസി ചേറൂര്‍, അബ്ദുല്ല കുപ്പം, സുബൈര്‍ ഹുദവി പട്ടാമ്പി, നൗഷാദ് അന്‍വരി മോളൂര്‍, ഉസ്മാന്‍ എടത്തില്‍, അബൂബക്കര്‍ ദാരിമി ആലമ്പാടി, അന്‍വര്‍ ചേരങ്കൈ (കാസര്‍കോട്), അബ്ദുല്‍ ബാരി ഹുദവി, അബ്ദുല്‍ ഹക്കീം വാഫി സംസാരിച്ചു. മഹല്ല് കോര്‍ഡിനേഷന്‍ ഭാരവാഹികളായ ഷഫീഖ് വാഫി വേങ്ങൂര്‍, നാസര്‍ കാടാമ്പുഴ, എം.എ കോയ ഹാജി മൂന്നിയൂര്‍, കാദര്‍ കുട്ടി ഹാജി മൂന്നിയൂര്‍, പി.ടി.എ. റഹീം കട്ടുപ്പാറ എന്നിവര്‍ നേതൃത്വം നല്‍കി. മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുട്ടി എടപ്പലം സ്വാഗതവും അബ്ദുല്‍ ജബ്ബാര്‍ ഹുദവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."