HOME
DETAILS
MAL
മധ്യപ്രദേശില്‍ ആസാറാം ബാപ്പുവിന്റെ പേരില്‍ രണ്ടു സ്ഥലങ്ങള്‍: മാറ്റുമെന്ന് മുഖ്യമന്ത്രി
backup
April 25 2018 | 16:04 PM
ഭോപ്പാല്‍: പതിനാറുകാരിയെ പീഡിപ്പിച്ചതിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ പേരില്‍ മധ്യപ്രദേശില്‍ രണ്ടു സ്ഥലങ്ങള്‍. പേര് മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
പേരു മാറ്റണമെന്നാവശ്യപ്പെട്ട് ചില പൊതുപ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.
''ആരും ഭരണഘടനയ്ക്കും നിയമത്തിനും പൊതുവികാരത്തിനും മേലെയല്ല. ഔറംഗസീബ് റോഡിന്റെ പേരു വരെ മാറ്റിയ രാജ്യമാണിത്. വൈകാതെ ഇക്കാര്യത്തില്‍ ഒരു നടപടിയെടുക്കും''- ശിവരാജ് സിങ് ചൗഹാന് പറഞ്ഞു.
ആസാറാമിന്റെ ആശ്രമം സ്ഥിതി ചെയ്യുന്ന രാജാ ഭോജ് വിമാനത്താവളത്തിന്റെ അടുത്തുള്ള രണ്ട് സ്ഥലങ്ങളിലാണ് ഈ പേരുകളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."