പേരാവൂര്‍ മണ്ഡലം ജി.സി.സി -കെ.എം.സി.സി കോര്‍ഡിനേഷന്‍ കമ്മിറ്റി നിലവില്‍ വന്നു
റിയാദ്: പേരാവൂര്‍ മണ്ഡലത്തിലെ ജി.സി.സി രാജ്യങ്ങളിലെ മുഴുവന്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റി നിലവില്‍ വന്നു. വെള്ളിയാഴ്ച നടന്ന ഓണ്‍ലൈന്‍ മീറ്റിങില്‍ പ്രസിഡന്റ് മൊയ്തീന്‍ അബ്ബാസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ മണ്ഡലം മുന്‍ ജന.സെക്രട്ടറി എം.കെ മുഹമ്മദ് അനുമോദനാവും ഭാരവാഹി പ്രഖ്യാപനവും നടത്തിയ യോഗത്തില്‍ എം.വൈ.എല്‍ ജില്ലാ സെക്രട്ടറി നസീര്‍ നെല്ലൂര്‍ മുഖ്യപ്രഭാഷണവും ഹംസ മൂപ്പന്‍, ശംസുദ്ധീന്‍ ഉളിയില്‍, ബഷീര്‍ അബുദാബി, റഷീദ് പെരിയത്തില്‍ എന്നിവര്‍ ആശംസ പ്രസംഗവും നടത്തി. ജന.സെക്രട്ടറി അസ്‌ലം അടക്കാത്തോട് സ്വാഗതവും ഓര്‍ഗനൈസിങ് സെക്രട്ടറി അബ്ദുല്ല ആലംബത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഗഫൂര്‍ ഉളിയില്‍ ജിദ്ദ, കെ.എം മുഹമ്മദ്, മൊയ്തീന്‍ ചാത്തോത്ത്, അഷ്‌റഫ് ആറളം (ഉപദേശക സമിതി), മൊയ്തീന്‍ അബ്ബാസ് ഫുജൈറ (പ്രസിഡന്റ്), ഇബ്രാഹിം ഇരിട്ടി ദുബൈ, യൂസുഫ് ഉളിയില്‍ജിദ്ദ, എം.കെ ഖാദര്‍, വിളക്കോട് ദുബൈ, മുഹമ്മദ് ആറളം, സലാം വള്ളിത്തോട് അല്‍ഹസ (വൈസ് പ്രസിഡന്റുമാര്‍), അസ്‌ലം അടക്കാത്തോട് (ജന.സെക്രട്ടറി), അബ്ദുള്ള ആലംബത്ത് ദുബൈ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), റഷീദ് പാറയില്‍ മസ്‌കറ്റ്, മുനീര്‍ ആറളം, ഇബ്രാഹിം ഉംബാട്ടി ബഹറിന്‍, സലാം. പി .എ അടക്കാത്തോട് ഖത്തര്‍, സിദ്ദീഖ് ചാക്കാട് കുവൈത്ത് (സെക്രട്ടറിമാര്‍), ഷാനവാസ് ആറളം (ട്രഷറര്‍), എം കെ മുഹമ്മദ് .വിളിക്കോട് (ചീഫ് കോര്‍ഡിനേറ്റര്‍), ഹംസ മൂപ്പന്‍, മുനീര്‍ ചാവശ്ശേരി (കോര്‍ഡിനേറ്റര്‍മാര്‍), പേരാവൂര്‍ മണ്ഡലത്തിലെ ജി.സി.സി.കെ.എം.സി.സിയില്‍ വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റികളെ ഉള്‍പ്പെടുത്തി ഒരു ഏകീകരണ സ്വഭാവത്തോടെയുള്ള ജീവ കാരുണ്യത്തിന് മുന്‍തൂക്കം നല്‍കിയുള്ള പ്രവര്‍ത്തനമാണ്. സംഘടനയുടെ ഉദ്ദേശം പ്രവാസം നിര്‍ത്തി നാട്ടില്‍ സ്ഥിരമാകുന്ന മണ്ഡലത്തിലെ കെ.എം.സി.സി പ്രവര്‍ത്തകന്മാര്‍ക്കു ഒരു വരുമാന മര്‍ഗ്ഗമെന്ന നിലക്ക് വ്യവസായ സംരംഭങ്ങള്‍ തുടങ്ങുകയെന്നതും സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."