തദ്ദേശ സ്ഥാപനങ്ങള്‍ നല്കുന്ന സേവനത്തിന്റെ ഗുണമേന്മ ഉറപ്പാക്കണം: മന്ത്രി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിക്കുന്ന പണത്തിന് ആനുപാതികമായി സേവനത്തിന്റെ ഗുണമേന്മയും ഉറപ്പാക്കണമെന്ന് മന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. പഞ്ചായത്തീരാജിന്റെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കില സംഘടിപ്പിച്ച ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജനകീയാസൂത്രണം വഴി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളിലൂടെ തദ്ദേശ സ്ഥാപനങ്ങള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. മൂന്നിലൊന്നിലേറെ തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതിപ്പണം നൂറു ശതമാനം ചെലവഴിച്ചത് വികേന്ദ്രീകൃത ആസൂത്രണം ജനകീയമാകുന്നതിന്റെ ലക്ഷണമാണ്.
മാര്‍ച്ച് 30നു മുമ്പ് പദ്ധതി പണം മുഴുവന്‍ ചെലവഴിച്ച പഞ്ചായത്തുകള്‍ക്ക് അഡീഷനല്‍ പണമനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ വര്‍ഷത്തെ അഭിമാനപദ്ധതിയായ ലൈഫ് ഒരുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണം. പലകാരണങ്ങളാല്‍ നിര്‍മാണം മുടങ്ങിയ വീടുകള്‍ ജൂണ്‍ 30നകം പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
2017-18 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ മന്ത്രി കെ.ടി. ജലീല്‍ വിതരണം ചെയ്തു. അഡ്വ. കെ. തുളസിടീച്ചര്‍, വി.കെ പ്രശാന്ത്, വി.കെ മധു, ആര്. സുഭാഷ്, ഡോ. ആര്. അജയകുമാര്‍ വര്‍മ, ഡോ. കെ. എന്‍ ഹരിലാല്‍, ജോയ് ഇളമണ്‍, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."