ജനാധിപത്യ സംരക്ഷണത്തിന് മതേതര കക്ഷികള്‍ ഒരുമിക്കണം: പ്രകാശ് കാരാട്ട്
ന്യൂഡല്‍ഹി: ജനാധിപത്യ സംരക്ഷണ പോരാട്ടത്തിനായി മതേതര കക്ഷികള്‍ ഒരുമിക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ജനാധിപത്യവും മതനിരപേക്ഷതയും പ്രതിരോധത്തിലായ സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. മതേതര കക്ഷികളുടെ ഏകീകരണം തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് മാത്രമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യസമര സേനാനിയും മുന്‍ യു.പി മുഖ്യമന്ത്രിയുമായ എച്ച്.എന്‍ ബഹുഗുണയുടെ നൂറാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സാമുദായിക, സാമൂഹിക ധ്രുവീകരണം നടത്തുന്നവര്‍ക്ക് എതിരേ ജനാധിപത്യ, മതേതര ശക്തികള്‍ ഒരുമിച്ച് നീങ്ങേണ്ടതുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയും പറഞ്ഞു.
രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് ഭരണകാലത്തെ തന്ത്രം തന്നെയാണ് മോദി സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. ഇതിനെതിരേ ഒന്നിച്ച് പോരാടണമെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."