എസ്.ഇ.യു സംസ്ഥാന സമ്മേളനം നാളെ മുതല്‍ കോഴിക്കോട്ട്
കോഴിക്കോട്: സ്‌റ്റേറ്റ് എംപ്ലോയിസ് യൂണിയന്‍(എസ്.ഇ.യു) 36ാം സംസ്ഥാന സമ്മേളനം 27 മുതല്‍ 29 വരെ കോഴിക്കോട്ട് നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 27ന് മലപ്പുറം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരകത്തില്‍ നിന്നാരംഭിക്കുന്ന പതാക ജാഥ വൈകിട്ട് 3.30ഓടെ കോഴിക്കോട് മാനാഞ്ചിറയിലെത്തും. തുടര്‍ന്ന് ടൗണ്‍ഹാളില്‍ 'പാതമാറുന്ന പൗരാവകാശങ്ങള്‍' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
5.30ന് നടക്കുന്ന തലമുറ സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 10ന് ടാഗോര്‍ ഹാളില്‍ 'സിവില്‍ സര്‍വിസ്-സ്വത്വം, സ്വാതന്ത്ര്യം' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. 11.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 1.30ന് നടക്കുന്ന വനിതാ സമ്മേളനം അഡ്വ. നൂര്‍ബിന റഷീദ് ഉദ്ഘാടനം ചെയ്യും. 2.15ന് നടക്കുന്ന സെമിനാര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും ഉദ്ഘാടനം ചെയ്യും.
29ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഉമ്മര്‍ പാണ്ടികശാല, എസ്.ഇ.യു സംസ്ഥാന പ്രസിഡന്റ് എം.എം അബൂബക്കര്‍, സെക്രട്ടറി മുഹമ്മദ് മുസ്തഫ, അബ്ദുല്ല അരയങ്കോട്്, എ.പി അബ്ദുല്‍ ഗഫൂര്‍, സുഹൈലി ഫാറൂഖ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."