HOME
DETAILS
MAL
വ്യാജ ചികിത്സക്ക് നിയന്ത്രണം വേണം: എ.എം.എ.ഐ
backup
April 25 2018 | 18:04 PM
തിരുവനന്തപുരം: ആയുര്‍വേദ ചികിത്സാ രംഗത്ത് നിയമപരമായ യോഗ്യതയില്ലാത്ത വ്യാജന്മാര്‍ക്ക് സുപ്രീം കോടതി വിധി പ്രകാരം സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ആയുര്‍വേദം എന്ന വാക്ക് ഉപയോഗിക്കുന്നത് നിയമക്കുരുക്ക് സൃഷ്ടിക്കുമെന്ന് ഭയന്ന് നാട്ടുവൈദ്യം, പച്ചമരുന്ന് വൈദ്യം, കളരി വൈദ്യം തുടങ്ങിയ വിവിധ പേരുകളിലാണ് വ്യാജ ചികിത്സകര്‍ സംസ്ഥാനത്ത് വിലസുന്നത്.ചികിത്സാ രംഗത്തെ ഈ അരാജകത്വം അവസാനിപ്പിക്കണമെന്നും എ.എം.എ.ഐ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ എ.എം.എ.ഐ സംസ്ഥാന പ്രസിഡന്റ് ഡോ. രാജു തോമസ്, ജനറല്‍ സെക്രട്ടറി ഡോ. സാദത്ത് ദിനകര്‍, വൈസ് പ്രസിഡന്റ് ഡോ. സി.ഡി ലീന, സെക്രട്ടറി ഡോ. സജി പി.ആര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."