77 പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയെന്ന് വിവരാവകാശ രേഖ
കോഴിക്കോട്: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി ബാറുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന വാദം പൊളിച്ച് വിവരാവകാശ രേഖ.
മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ നല്‍കിയ മറുപടിയിലാണ് 77 പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയതായി സമ്മതിക്കുന്നത്. കോഴിക്കോട്ടെ ഹോട്ടല്‍ റാവിസ്, കോപര്‍ഫോളിയോ, മൊണാര്‍ക്, സൂര്യ എന്നിവക്ക് ബാര്‍ലൈസന്‍സ് നല്‍കിയതായും രേഖയില്‍ പറയുന്നുണ്ട്.
സര്‍ക്കാര്‍ പുതുതായി ഒരു ബാറിനും അനുമതി നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് പൊതുജനങ്ങളെയും നിയമസഭയെയും തെറ്റിദ്ധരിപ്പിച്ച എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഈ അവസരത്തില്‍ രാജിവയ്ക്കണമെന്ന് ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ക്ക് അനുമതി നല്‍കില്ലെന്ന് വാഗ്ദാനം ചെയ്ത ഇന്നസെന്റും കെ.പി.എ.സി ലളിതയും കുറ്റസമ്മതം നടത്താന്‍ തയാറാകണം.
ഹൈദരാബാദില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ പി.എസ്.സി അംഗം ആര്‍. പാര്‍വതി ദേവിയും കീഴ്‌വഴക്കങ്ങളും ധാര്‍മികതയും ലംഘിച്ച് സമ്മേളനത്തില്‍ പങ്കെടുത്ത സ്പീക്കര്‍ ശ്രീരാമകൃഷ്ണനും തല്‍സ്ഥാനങ്ങള്‍ രാജിവയ്ക്കണം. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കു നടത്തിക്കൊണ്ടിരിക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."