കാടാമ്പുഴയിലും പരിസരങ്ങളിലും മൊബൈല്‍ മദ്യവില്പന സജീവം
കാടാമ്പുഴ: കാടാമ്പുഴയിലും പരിസര പ്രദേശങ്ങളിലും അനധികൃതമായി മൊബൈല്‍ മദ്യവില്പന സജീവം. അധികൃതര്‍ അനങ്ങാപാറ നയം സ്വീകരിക്കുന്നതായി ആക്ഷേപം.
പെരിന്തല്‍മണ്ണയിലെ ബിവറേജില്നിന്നു കൂടുതല്‍ മദ്യം സ്വരൂപിച്ച് കാടാമ്പുഴയിലും പരിസരപ്രദേശങ്ങളിലും സ്കൂട്ടറിലും ഓട്ടോയിലുമാണ് മദ്യ വില്പന നടത്തുന്നതായി ആരോപണമുയര്‍ന്നിട്ടുള്ളത്.
മൊബൈല്‍ ഫോണ്‍ വഴി ആവശ്യക്കാര്‍ക്കു അവരുടെ സ്ഥലത്തും മറ്റ് സ്ഥലങ്ങളിലും വച്ച് വ്യാപകമായി വില്പന നടത്തുന്നതായാണ് സംസാരം. അനധികൃത മദ്യ വില്പനക്ക് പിടിയിലായ യുവാവിന്റെ നേതൃത്വത്തിലാണ് വില്പന പൊടിക്കുന്നത്. നിരവധി തവണ എക്സൈസ്, പൊലിസ് അധികാരികള്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഇത് വരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പരാതി പറയുന്നവരെ ഭീഷണിപ്പെടുത്തുന്ന നിലപാട് ഇവര്‍ പതിവാക്കിയതായും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."