അങ്കണവാടി കെട്ടിടനിര്‍മാണത്തില്‍ ഒത്തുകളിയെന്ന് പരാതി
പൊന്നാനി: സ്ഥലരേഖയില്ലാതെ നഗരസഭാ ഫണ്ടുപയോഗിച്ച് അങ്കണവാടി കെട്ടിടം നിര്‍മിക്കുന്നതിനെതിരേ പ്രദേശവാസികള്‍ രംഗത്ത്. കെട്ടിട നിര്‍മാണത്തില്‍ ഒത്തുകളിയെന്നും പരാതി.
പൊന്നാനി നഗരസഭയിലെ 42-ാം വാര്‍ഡില്‍ നിര്‍മിക്കുന്ന 56-ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിനുള്ള സ്ഥലത്തിന്റെ രേഖകളൊന്നും നഗരസഭയില്‍ സമര്‍പ്പിക്കാതെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിനെതിരേയാണ് പ്രദേശവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രദേശവാസിയായി പി.ടി അലി വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയുടെ മറുപടിയില്‍ അങ്കണവാടി നിര്‍മിക്കാന്‍ 21318ാം നമ്പറായി പ്രൊജക്ട് വച്ചിട്ടുണ്ടെന്നും എന്നാല്‍ സ്ഥലത്തിന്റെ രേഖകളുടെ പകര്‍പ്പ് ഫയലില്‍ ലഭ്യമല്ലെന്നും അങ്കണവാടി നിര്‍മിക്കാന്‍ 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നുമാണ് മറുപടി ലഭിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അങ്കണവാടി നിര്‍മിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.ടി അലി, കെ.ആര്‍ റസാഖ്, പി.വി ഹംസു, കെ. ഉസ്മാന്‍, കെ. ഹനീഫ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."