HOME
DETAILS
MAL
അപകട ഭീഷണിയായ ആല്‍മരം മുറിച്ചുമാറ്റി
backup
April 26 2018 | 02:04 AM
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ അപകട ഭീഷണിയായിരുന്ന ആല്‍മരം അധികൃതര്‍ മുറിച്ചു മാറ്റി. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമില്‍ അഞ്ച് ആല്‍മരങ്ങളാണ് ഉണ്ടായിരുന്നത്.
സ്റ്റേഷന് മാസ്റ്ററുടെ ഓഫിസിനു മുന്വശത്തുണ്ട@ായിരുന്ന ആല്‍മരം മാസങ്ങള്‍ക്ക് മുന്‍പ് അടര്‍ന്ന് വീണതിനു പിന്നാലെ നൂറു മീറ്റര്‍ അകലെയുള്ള മറ്റൊരു ആല്‍മരത്തിന്റെ ശിഖരങ്ങളും പൊട്ടിവീണു. മുകള്‍ ഭാഗത്ത് വലിയ ശിഖരങ്ങളും താഴെ ഭാഗത്ത് ദ്രവിച്ച നിലയിലുമായിരുന്ന ആല്‍മരത്തിന്റെ കൊമ്പുകളെല്ലാം മുന്‍പ് മുറിച്ചുമാറ്റിയിരുന്നു.
കഴിഞ്ഞ ദിവസം ആല്‍മരത്തിന്റെ അവശേഷിക്കുന്ന ഭാഗംകൂടി മുറിച്ചു മാറ്റി. മറ്റൊരു ചീനി മരത്തിന്റെ കൊമ്പുകളും മുറിച്ചു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."