HOME
DETAILS

പുതുമകളോടെ അധ്യാപകരുടെ അവധിക്കാല പരിശീലനം തുടങ്ങി

  
backup
April 26 2018 | 03:04 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86

 

എടച്ചേരി: ഏറെ പുതുമകളോടെ അധ്യാപകരുടെ അവധിക്കാല പരിശീലനം ആരംഭിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും ബി.ആര്‍.സി കള്‍ കേന്ദ്രീകരിച്ചു നടത്തുന്ന പരിശീലന പരിപാടിക്ക് എല്ലാ സെന്ററുകളിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ലോവര്‍ പ്രൈമറി അധ്യാപകര്‍ക്കും അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്കും പ്രത്യേകമായാണു പരിശീലനം നല്‍കുന്നത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഇംഗ്ലീഷ് വിഷയത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഹലോ ഇംഗ്ലീഷ് എന്ന പേരില്‍ ലോവര്‍ പ്രൈമറി അധ്യാപകര്‍ക്ക് ഏഴുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനമാണ് നല്‍കുന്നത്. പൊതുവിദ്യാലയങ്ങളിലേക്ക് രക്ഷിതാക്കളെയും കുട്ടികളെയും ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇംഗ്ലീഷ് ഭാഷയ്ക്കു പ്രത്യേക പ്രാധാന്യം നല്‍കിയിരിക്കുന്നത്. നിലവിലുള്ള പാഠപുസ്തകങ്ങള്‍ മാത്രം പഠിപ്പിക്കുന്നതിലുപരി ആകര്‍ഷകങ്ങളായ കളികളിലൂടെയും പാട്ടുകളിലൂടെയും ഇംഗ്ലീഷ് ഭാഷ കുട്ടികളിലെത്തിക്കുന്ന രീതിയിലാണ് അധ്യാപകര്‍ക്ക് ഹലോ ഇംഗ്ലീഷ് എന്ന പേരില്‍ പരിശീലനം നല്‍കുന്നത്.
ഇംഗ്ലീഷ് പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ മറ്റു വിഷയങ്ങളുടെ പരിശീലനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അധ്യാപകരില്‍നിന്നു നല്ല പിന്തുണയാണ് മിക്ക ബി.ആര്‍.സികളിലും ലഭിച്ചത്. പഴയ കാലത്തെ ഡി.പി.ഇ.പി പദ്ധതിയെ അനുസ്മരിപ്പിക്കുംവിധം എല്ലാ വിഷയങ്ങള്‍ക്കും അനുയോജ്യമായ കളികളോടെയാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത്. അധ്യാപകര്‍ക്ക് പരിശീലനം നല്‍കേണ്ട ജില്ലാ റിസോഴ്‌സ് ഗ്രൂപ്പിനുള്ള ട്രെയിനിങ് കഴിഞ്ഞ തിങ്കളാഴ്ചയോടെ ജില്ലാ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി.
അതേസമയം ഡി.ആര്‍.ജി പരിശീലനത്തില്‍ അധ്യാപകര്‍ പലയിടങ്ങളിലും വേണ്ടത്ര പങ്കെടുത്തിട്ടില്ല. പങ്കെടുത്തവര്‍ തന്നെ ബി.ആര്‍.സി അധികൃതരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണെന്നും നേരത്തെ തന്നെ അഭിപ്രായമുണ്ടായിരുന്നു.
കളികള്‍ അടിസ്ഥാനമാക്കി നടത്തുന്ന പരിശീലനമാകയാല്‍ ഓരോ സെന്ററിലും വിപുലമായ മുന്നൊരുക്കങ്ങള്‍ നത്തേണ്ടതുണ്ട്. ജില്ലാതല ആര്‍.പി മാര്‍ക്കുള്ള പരിശീലനത്തില്‍ ഇരുപതിനും ഇരുപത്തഞ്ചിനും ഇടയിലുള്ളവരാണ് പങ്കെടുത്തത്. എന്നാല്‍ ഒരു സാധാരണ ക്ലാസ്മുറിയില്‍ ഗ്രൂപ്പ് തിരിഞ്ഞ് കളിരീതിയിലുള്ള പരിശീലന പരിപാടിക്ക് ഏറെ അസൗകര്യമുണ്ടായിരുന്നു.
ബി.ആര്‍.സി തലത്തില്‍ അന്‍പതിനും അറുപതിനും ഇടയിലായിരിക്കും പങ്കാളികളുടെ എണ്ണം .ഇത്രയും പേര്‍ക്ക് ഒരു ക്ലാസ്മുറിയില്‍ പരിശീലനം നല്‍കുക പ്രയാസമായിരിക്കും. അധ്യാപക പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുകയോ സ്ഥലലഭ്യത വര്‍ധിപ്പിക്കുകയോ ചെയ്തില്ലെങ്കില്‍ പരിശീലനം വേണ്ടത്ര വിജയപ്രദ മാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  11 minutes ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  an hour ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  2 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  3 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  4 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  5 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  5 hours ago