റോഡ് സംരക്ഷണം നാട്ടുകാരുടെ ഉത്തരവാദിത്തമാകണം: പാറക്കല്‍ അബ്ദുല്ല
ആയഞ്ചേരി: ഗ്രാമപ്രദേശങ്ങളില്‍ സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന റോഡുകള്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നാട്ടുകാര്‍ ഏറ്റെടുക്കണമെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. പൊതുജനത്തിന്റെ നികുതിപ്പണമുപയോഗിച്ച് നിര്‍മിക്കുന്ന റോഡില്‍ എന്ത് ചെയ്യാനും അവകാശമുണ്ടെന്ന മട്ടില്‍ ജനങ്ങള്‍ പെരുമാറരുത്. കെട്ടിട നിര്‍മാണ സാമഗ്രികള്‍ റോഡിലിറക്കി ദീര്‍ഘകാലം സുക്ഷിക്കുന്നത് റോഡിന്റെ നാശത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ആയഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ കൈതക്കുണ്ട്-കരുവാരിത്താഴ-അഞ്ചുകണ്ടം റോഡിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാറക്കല്‍ അബ്ദുല്ല എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നും 2,733,000 രൂപ ചിലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്. ചടങ്ങില്‍ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം നഷീദ അധ്യക്ഷത വഹിച്ചു. നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മലയില്‍ ബാലകൃഷ്ണന്‍, അബ്ദുല്ല പുതിയെടത്ത്, തയില്‍ സുനില്‍ കുമാര്‍, വി.കെ നാണു, എം.പി ഷാജഹാന്‍, അബ്ദുല്ല അക്കരോല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."