ദയ സ്വാശ്രയ തൊഴില്‍ പദ്ധതിക്ക് തുടക്കം
പേരാമ്പ്ര: ഭിന്നശേഷിക്കാര്‍, രോഗീപരിചാരകര്‍ തുടങ്ങിയവര്‍ക്ക് ദയ പാലിയേറ്റീവ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദയ സ്വാശ്രയ തൊഴില്‍ പദ്ധതിക്ക് തുടക്കമായി. 25 പേരാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായത്. കുട നിര്‍മാണം, ആട്, കോഴി വളര്‍ത്തല്‍, ഡയരക്ട് മാര്‍ക്കറ്റിങ്, മെഡിസിന്‍ കവര്‍, തുണിസഞ്ചി നിര്‍മാണം, ടെയ്‌ലറിങ് തുടങ്ങിയ മേഖലകളിലാണ് സംരംഭങ്ങള്‍ ആരംഭിച്ചത്.
മലബാര്‍ ഗോള്‍ഡ് ദുബൈ, ദയ ബഹ്‌റൈന്‍ ചാപ്റ്റര്‍ എന്നിവരാണ് പരിശീലനത്തിനായുള്ള സൗകര്യം ഒരുക്കിയത്. കുടുംബശ്രീ ജില്ലാ മിഷന്‍ രണ്ടര ലക്ഷം രൂപയും, എസ്.ബി.ഐ ലൈഫ് കൊയിലാണ്ടി ആദ്യഘട്ടമായി ഒരു ലക്ഷം രൂപയും അനുവദിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് അഞ്ചുപേര്‍ ഉള്‍പ്പെട്ട അഞ്ച് ട്രൂപ്പിനും അക്കൗണ്ട് അനുവദിക്കുകയും, തുടര്‍ന്നുള്ള സഹായത്തിന് അവസരമൊരുക്കുകയും ചെയ്തു.
കുടുംബശ്രീ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ സി. ആര്യ, ടാലിയ ബോണ്‍സ്റ്റയിന്‍, കെ.ജി.ബി മാനേജര്‍ ഒ. സദാനന്ദന്‍, കെ.എം ശ്രീനിവാസന്‍ എന്നിവര്‍ ചേര്‍ന്ന് അഞ്ച് ഗ്രൂപ്പുകളുടെ തൊഴില്‍ സംരഭങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ആര്‍.കെ മൂസ സ്വാശ്രയ ഫണ്ടിലേക്ക് നല്‍കുന്ന ധനസഹായത്തിന്റെ ചെക്ക് ടാലിയ ബോണ്‍സ്റ്റയിന്‍ ഏറ്റുവാങ്ങി. ഇ.പി കുഞ്ഞബ്ദുല്ല അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."