'മുസ്ലിം നവോഥാനത്തിന്റെ അടിസ്ഥാനം ആത്മീയത'
നീലഗിരി: നവോത്ഥാനത്തിന്റെ അവകാശികളെന്ന് വാദിക്കുന്നവര്‍ യഥാര്‍ഥത്തില്‍ സമൂഹത്തില്‍ ശിഥിലീകരണമാണ് നടത്തിയതെന്നും സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനം സാധ്യമാകുക ആത്മീയതയിലൂടെ മാത്രമാണെന്നും അതാണ് സമസ്ത ചെയ്തുകൊണ്ടിരിക്കുന്ന ദൗത്യമെന്നും മുഹമ്മദ് റഹ്മാനി തരുവണ പറഞ്ഞു.
സമസ്ത ആദര്‍ശ കാംപയിനിന്റെ ഭാഗമായി ഗൂഡല്ലൂര്‍ ക്ലസ്റ്റര്‍ സംഘടിപ്പിച്ച ആദര്‍ശ സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ലാ അധ്യക്ഷന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. പി.കെ.എം ബാഖവി ഉദ്ഘാടനം ചെയ്തു.
എം.സി സൈതലവി മുസ്്ലിയാര്‍, ഹനീഫ ദാരിമി, അന്‍വര്‍ ദാരിമി, സൈതലവി ഫൈസി, ഹനീഫ ഫൈസി, മോയിന്‍ ഫൈസി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ജുദീര്ഷാന്, പി.എച്ച് സലാം, സാദിഖ് ഫസ്റ്റ് മൈല്‍, സുലൈമാന്‍, മുനീര്‍ ചെമ്പാല, മുഷ്താഖ് മാസ്റ്റര്‍, റിയാസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."