HOME
DETAILS

ഊട്ടി ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിം കമ്പനി തൊഴിലാളികളെ നിര്‍ബന്ധപൂര്‍വം പിരിച്ചുവിടുന്നു

  
backup
April 26 2018 | 04:04 AM

%e0%b4%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b9%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%8b%e0%b4%9f%e0%b5%8d

 

ഊട്ടി: തെക്കേ ഇന്ത്യയിലെ ആദ്യ തൊഴില്‍ശാലയായ ഊട്ടി ഹിന്ദു നഗറിലെ ഹിന്ദുസ്ഥാന്‍ ഫോട്ടോ ഫിലിം കമ്പനിയില്‍ നിന്ന് തൊഴിലാളികളെ നിര്‍ബന്ധപൂര്‍വം പരിച്ചുവിടുന്നു. തൊഴിലാളികള്‍ ഫാക്ടറിയില്‍ പ്രവേശിക്കരുതെന്നും സ്വയം പിരിഞ്ഞുപോകണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞദിവസം കമ്പനിയില്‍ നോട്ടിസ് പതിച്ചു. 2016ന് ശേഷം ജോലിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് കുടിശ്ശികയായ ശമ്പളം നല്‍കില്ലെന്നും നോട്ടിസിലുണ്ട്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന 2016ന് മുമ്പുള്ള തൊഴിലാളികള്‍ക്ക് ക്വാര്‍ട്ടേഴ്‌സ് വാടക, നികുതി എന്നിവ കഴിച്ചുള്ള തുക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. കൂടാതെ തുക ബാങ്കിലെത്തി 30 ദിവസത്തിനുള്ളില്‍ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നും നോട്ടിസിലുണ്ട്. 50 വര്‍ഷം മുമ്പ് സ്ഥാപിച്ച ഫാക്ടറി അടച്ചുപൂട്ടാന്‍ തീരുമാനിച്ചതോടെ ഫാക്ടറിയിലെ 167 തൊഴിലാളികള്‍ വഴിയാധാരമായിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന് കീഴിലാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. വിദേശ കമ്പനികള്‍ ഇന്ത്യയില്‍ വേരുറപ്പിച്ചതോടെയാണ് സര്‍ക്കാര്‍ സംരഭമായ ലാഭത്തിലോടിയിരുന്ന എച്ച്.പി.എഫ് കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. നിലവില്‍ കോടികള്‍ നഷ്ടത്തിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. നഷ്ടത്തിലോടുന്ന പൊതുസംരംഭങ്ങളുടെ പട്ടികയില്‍ കേന്ദ്ര സര്‍ക്കാര്‍ എച്ച്.പി.എഫ് കമ്പനിയേയും ഉള്‍പെടുത്തിയിരുന്നു. തുടര്‍ന്നാണ് അടച്ചുപൂട്ടല്‍ നടപടി. തൊഴിലാളികള്‍ സ്വയം പിരിഞ്ഞുപോകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചിലര്‍ പിരിഞ്ഞു പോയിരുന്നു.
എന്നാല്‍ നിലവിലുള്ള 167 തൊഴിലാളികള്‍ ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. കമ്പനി പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സമരങ്ങള്‍ നടത്തുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് അധികൃതരുടെ നോട്ടിസ്. കമ്പനി പൂട്ടാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  a month ago