''ശുഹൈബ്, ശ്രീജിത്ത്് വധം; ധാര്‍മികത ഉണ്ടെങ്കില്‍ പിണറായി രാജിവെക്കണം'
തിരുവനന്തപുരം: പൊലിസ് കസ്റ്റഡി അക്രമത്തില്‍ കൊല്ലപ്പട്ട ശ്രീജിത്തിന്റെയും സി.പി.എം അക്രമത്തില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെയും മരണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. കെ.പി.സി.സി സംസ്ഥാന വ്യാപകമായി നടത്തിയ ജനമോചനയാത്രയുടെ സംസ്ഥാന തല സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കാന്‍ നിയമപരമായും രാഷ്ട്രീയപരമായും പ്രതിഷേധ മുന്നേറ്റം സംഘടിപ്പിക്കും. ജനങ്ങള്‍ മുഖ്യമന്ത്രിയെ ചവിട്ടി പുറത്താക്കുമ്പോള്‍ മാത്രമാവും സംസ്ഥാനത്ത്
സമാധാനവുണ്ടാവുക. ജനമോചനയാത്ര ജൈത്രയാത്രയായാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്. യാത്രയില്‍ ഉടനീളം ഫാസിസത്തിനും അക്രമത്തിനുമെതിരെ അലയടിച്ച ജനരോഷം കാണാന്‍ തനിക്ക് കഴിഞ്ഞു. കത്വ ,ഉന്നാവ പീഡനങ്ങള്‍ക്കെതിരെ യാത്രയ്ക്കിടെ കട്ടപ്പനയില്‍ സംഘടിപ്പിച്ച ജനകീയ ജ്വാലയില്‍ നൂറുകണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്. സി.പി.എം അക്രമത്തില്‍ കൊല്ലപ്പെട്ട ഷുഹൈബിന്റെ കുടുംബത്തിന് 91 ലക്ഷം രൂപ നല്‍കിയത് ആത്മനിര്‍വൃതിയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."