നദികളുടെ പുനരുജ്ജീവനത്തിന് പ്രാധാന്യം നല്‍കും: മന്ത്രി കെ രാജു
കൊല്ലം: കേരളത്തിലെ നദികളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും പ്രാധാന്യം നല്‍കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു.
പുനലൂരില്‍ നടന്ന പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നദികളെ സംരക്ഷിക്കുന്നതിനായി വനംവകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. നദികളുടെ ഇരുകരകളിലും വൃക്ഷതൈകള്‍ വച്ചു പിടിപ്പിച്ചും മാലിന്യത്തില്‍ നിന്നും രക്ഷിച്ചും നദികളുടെ ആവാസ്ഥ വ്യവസ്ഥ പുസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ വനവത്ക്കരണത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രിവഴി 60 ലക്ഷം വൃക്ഷത്തൈകള്‍ സംസ്ഥാനത്തെ സ്‌കൂള്‍കോളജ് വിദ്യാര്‍ഥികള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.എ രാജഗോപാല്‍ അധ്യക്ഷനായി. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരാജ എസ് സി ജോഷി, ജി ഹരികുമാര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രഭ, കൗണ്‍സിലര്‍ നെല്‍സന്‍ സെബാസ്റ്റ്യന്‍,
ഡോ. എ യൂനസ് കുഞ്ഞ്, വേങ്ങയില്‍ ഷംസ്, തസ്‌നിജേക്കബ്, എല്‍ സുഗുതന്‍ എന്നിവര്‍ സംസാരിച്ചു.
പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റ് ഫോഴ്‌സ് ഡോ ബി എസ് കോറി സ്വാഗതവും പ്രിസന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്ട്രി സി.എസ് യാലക്കി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."