HOME
DETAILS
MAL
വെളിയം ഭൂമി തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കുക: വി.എം സുധീരന്
backup
April 26 2018 | 05:04 AM
കൊല്ലം: കൊട്ടാരക്കര താലൂക്കിലെ വെളിയം ഭൂമി തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് വി.എം സുധീരന് പറഞ്ഞു. കലക്ടറേറ്റിന് മുന്നില്‍ കൂടിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊലിസും മാഫിയകളും കൂടി പരിസ്ഥിതി സമരങ്ങളെ അടിച്ചമര്‍ത്തുകയാണെന്ന് കീഴാറ്റൂര്‍ സമരനായകന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. ജില്ലയിലെ 20 പരിസ്ഥിതി സംഘടനകളെ പ്രതിനിധീകരിച്ച് ആയിരത്തോളം പ്രവര്‍ത്തകര്‍ ധര്‍ണ്ണയിലും മാര്‍ച്ചിലും പങ്കെടുത്തു.
പശ്ചിമഘട്ടസംരക്ഷണസമിതി കൊല്ലം ജില്ലാ ജനറല്‍ കണ്‍വീനര്‍ വി.കെ സന്തോഷ്കുമാര്‍ അധ്യക്ഷനായി. എസ്. ബാബുജി, കെ. കരുണാകരന്‍പിള്ള, എ.എ കബീര്‍, മഞ്ഞപ്പാറ സുരേഷ്, ബിജു ജി, അബ്ദുല്‍ അസീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."