ലിഗ: മുഖ്യമന്ത്രിയുടേത് നിരുത്തരവാദ സമീപനമെന്ന് ചെന്നിത്തല
തിരുവനന്തപുരം: വിദേശ വനിത ലിഗയെ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രി നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലിഗയുടെ സഹോദരി എലീസയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിഗയുടെ ബന്ധുക്കള്‍ കാണാന്‍ സമയം ചോദിച്ചില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. ഡി.ജി.പിയെ കാണാന്‍ പോയപ്പോള്‍ ക്ഷുഭിതനായാണ് ലിഗയുടെ ഭര്‍ത്താവിനോടും ബന്ധുക്കളോടും ഇടപെട്ടത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി മാപ്പ് ചോദിക്കുന്നുവെന്നും സംഭവം നാടിന്റെ അന്തസിന് ചീത്തപ്പേരുണ്ടാക്കിയെന്നും ചെന്നിത്തല പറഞ്ഞു.
വിദേശ ടൂറിസ്റ്റുകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റേയും പൊലിസിന്റേയും കടമയാണ്.
വിഷയത്തില്‍ പൊലിസ് ഗുരുതര വീഴ്ചയാണ് വരുത്തിയത്. പരാതി ലഭിച്ചയുടന്‍ കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കില്‍ ലിഗയുടെ ജീവന് രക്ഷിക്കാമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കണം.
മുഴുവന്‍ കുറ്റവാളികളേയും പുറത്തുകൊണ്ടുവരണം. ലിഗയുടെ ഭര്‍ത്താവിനും സഹോദരിക്കും വേണ്ട സംരക്ഷണം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."