കുടിവെളള പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണും: എന്‍.വിജയന്‍പിളള
ചവറ: മണ്ഡലത്തിലെ കുടിവെളള പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണുന്നതിന് ആദ്യനിയമസഭാ സമ്മേളനത്തില്‍ തന്നെ ജലസേചനമന്ത്രിക്ക് നിവേദനം നല്‍കിയതായി എന്‍ വിജയന്‍പിളള എം.എല്‍.എ പറഞ്ഞു.
കൂടാതെ കെ.എം.എം.എല്‍ കമ്പനിയുടെ മലീനികരണം കാരണം ജനവാസയോഗ്യമല്ലാത്ത പന്മന ചിറ്റൂര്‍ പ്രദേശം എത്രയും പെട്ടന്ന് ഏറ്റെടുക്കും. ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകള്‍ നവീകരിക്കല്‍, ശക്തികുളങ്ങര ഫാത്തിമ ഐലന്‍ഡ് മുക്കാട് പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാലം നിര്‍മിക്കല്‍ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി. കുടിവെളളപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ യോഗം വിളിക്കുമെന്ന് മന്ത്രി ഉറപ്പ് കൊടുത്തതായും എംഎല്‍എ പറഞ്ഞു. നിവേദനത്തില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ബന്ധപ്പെട്ട മന്ത്രിമാര്‍ തനിക്ക് ഉറപ്പ് നല്‍കിയതായും വിജയന്‍പിളള അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."