മലമ്പുഴ ഡാമിനകത്ത് സിനിമ ഷൂട്ടിങ്; അനുമതി നല്‍കിയതിനെതിരേ പരാതി
പാലക്കാട് :മലമ്പുഴ ഡാമിനകത്തു സിനിമ ഷൂട്ടിംഗ് നടത്താന്‍ അനമതി നല്‍കിയതിനെതിരെ പരാതിയുയര്‍ന്നു.കഴിഞ്ഞ വര്‍ഷം ഡാമിനകത്തു ഒരു സിനിമ ഷൂട്ടിങ് നടത്തിയതിനെതിരെ പരാതിയുയര്‍ന്നിരുന്നു.ഇതിനെത്തുടര്‍ന്ന്് ജലസേചന വകുപ്പ് മന്ത്രി ഡാമിനകത്തു സിനിമകള്‍ ചിത്രീകരിക്കുന്നതിന് അനുമതി നല്കരുതെന്നു നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇതൊന്നും നോക്കാതെയാണ് ഉദ്യോഗസ്ഥര്‍ ഇന്നലെ കായംകുളം കൊച്ചുണ്ണി എന്ന സിനിമ ചിത്രീകരിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്
രണ്ടാഴ്ച മുന്‍പ് രണ്ടു പുള്ളിപുലികള്‍ ചത്ത് കിടന്ന കവ കോഴിമലക്ക് താഴെയാണ് ഷൂട്ടിങ്ങിനു അനുമതി നല്‍കിയിട്ടുള്ളത് .ഇന്നലെ ചിത്രീകരണത്തിനായി 20 കുതിരകള്‍,മൂന്ന് ആനകള്‍,നൂറോളം ആളുകള്‍ ഡാമിനകത്തെ ചിത്രീകരണത്തില്‍ പങ്കെടുക്കാനെത്തി. രണ്ടു ദിവസത്തെ ചിത്രീകരണത്തിനാണ് അനുമതി നല്‍കിയിട്ടുള്ളത.് വന്യമൃഗങ്ങള്‍ അധിവസിക്കുന്ന സ്ഥലത്താണ് ചിത്രീകരണം നടത്തുന്നത് ഷൂട്ടിംഗ് കാണാന്‍ ധാരാളം പേര് എത്തുന്നുമുണ്ട്. എന്നാല്‍ സിനിമ ചിത്രീകരണത്തിന് അനുമതി നല്കിയതിനെക്കുറിച്ചു് ഉദ്യോഗസ്ഥര്‍ മിണ്ടുന്നില്ല. മന്ത്രിയുടെ ഉത്തരവിന് വിപരീതമായാണ് ഡാമിനുള്ളില്‍ ചിത്രീകരണത്തിന് അനുമതി നല്‍കിയത് .
ഇതിനെതിരെ മലമ്പുഴ ഡാം സംരക്ഷണ സമിതി പരാതി നല്‍കിയിട്ടുണ്ട് .ഡാമിനകത്തു സിനിമാ ഷൂട്ടിങ്ങിന് അനുമതി നല്കിയതിനെതിനെക്കുറിച്ചും ,ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും എര്‍ത്തു വാച്ച് കേരളാ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."