പട്ടാമ്പി താലൂക്ക് പണ്ഡിത സമ്മേളനം കൂറ്റനാട്ട്
കൂറ്റനാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പാലക്കാട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി പട്ടാമ്പി താലൂക്ക് ഉലമാ സമ്മേളനം 30ന് കൂറ്റനാട് ശുഹദാ മഖാം അങ്കണത്തില്‍ നടക്കും. സമസ്ത ജില്ല പ്രസിഡണ്ടന്റ് സയ്യിദ് കെ.പി.സി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രഗല്‍ഭ പ്രഭാഷകനും ചിന്തകനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി ക്ലാസെടുക്കും. എം.വി ഇസ്മാഈല്‍ മുസ്്‌ലിയാര്‍ ചെമ്പുലങ്ങാട് മുഹമ്മദ് കുട്ടി മുസ്്‌ലിയാര്‍ കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാര്‍ നെടുങ്ങോട്ടൂര്‍, ഹൈദര്‍ ഫൈസി കൊടുമുണ്ട, പി.കെ മുഹമ്മദ് കുട്ടി മുസ്്‌ലിയാര്‍ പള്ളിപ്പുറം സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ടി കെ മുഹമ്മദ് കുട്ടി ഫൈസി, സയ്യിദ് ഹസന്‍ തങ്ങള്‍ കൊപ്പം, സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ ഇരുമ്പകശ്ശേരി, സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ വല്ലപ്പുഴ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഇരുമ്പകശ്ശേരി, മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ ആലൂര്‍, ഹൈദറലി സഅദി ആലൂര്‍, ശിയാസലി വാഫി, ശമീര്‍ ദാരിമി കൊല്ലം, മുഹമ്മദലി സഅദി കൂട്ടക്കടവ്, അബ്ദുനാസര്‍ ഫൈസി കൂറ്റനാട്, ഹനീഫ ബാഖവി കരിമ്പ, മജീദ് ഫൈസി തൃത്താല, റഫീഖ് അന്‍വരി പന്താവൂര്‍ ,ആരിഫ് ഫൈസി തിരുവേഗപ്പുറ, മൊയ്തീന്‍ കുട്ടി അന്‍വരി ഇരുമ്പകശ്ശേരി, അസ്ഗറലി ഫൈസി കറുകപുത്തൂര്‍, ജസീല്‍ കമാലി ഫൈസി കുണ്ടുകാട്, സാലിം ഫൈസി ചാലിശ്ശേരി, എ മുഹമ്മദ് കൂറ്റനാട് അബ്ദുല്‍സലാം ഹാജി കൂറ്റനാട്, കുഞ്ഞുമുഹമ്മദ് ഹാജി ബഹറൈന്‍, ഗഫൂര്‍ കൂറ്റനാട്, ഹംസ മാസ്റ്റര്‍ കൂറ്റനാട,് കുഞ്ഞാപ്പ ഹാജി കോട്ടപ്പാടം, ചേക്കു ഹാജി കൂറ്റനാട് സംബന്ധിക്കും. അബ്ബാസ് മളാഹിരി സ്വാഗതവും അബദുല്‍ ഖാദിര്‍ ഫൈസി തലക്കശ്ശരി നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."