ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഡി.ഡി.യു.പി.എസ്.പി അവാര്‍ഡ് ഏറ്റുവാങ്ങി
ശ്രീകൃഷ്ണപുരം: ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷത്തിന്റെ ഭാഗമായി മധ്യ പ്രദേശിലെ ജബല്‍പൂരിനടുത്തുള്ള മണ്ടലയില്‍ സംഘടിപ്പിച്ച ദേശീയ സമ്മേളനത്തില്‍ വെച്ച് ഇന്ത്യയിലെ മികച്ച ത്രിതല പഞ്ചായത്തുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കി വരുന്ന ദീനദയാല്‍ ഉപാധ്യായ പഞ്ചായത്ത് ശശാക്തീകരണ്‍ പുരസ്‌കാരം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷന്‍, വൈസ് പ്രസിഡന്റ് ജ്യോതിവാസന്‍, സെക്രട്ടറി കെ.മൊയ്തു കുട്ടി എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ദേശീയ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു.നര്‍മ്മദ നദി തീരത്ത് പ്രത്യേകമൊരുക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. കേന്ദ്ര ഗ്രാമവികസന പഞ്ചായത്ത് വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അവാര്‍ഡ് ജേതാക്കള്‍ക്ക് ട്രോഫി നല്കി ആദരിച്ചു.
ഇന്ത്യയില്‍ 25 സംസ്ഥാനങ്ങളില്‍ നിന്നായി 191 ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍ക്കാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. കേരളത്തില്‍ നിന്ന് അവാര്‍ഡിനായി തെരഞ്ഞെടുത്തത് കൊല്ലം ജില്ലാ പഞ്ചായത്ത്, ശ്രീകൃഷ്ണപുരം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍, ശാസ്താംകോട്ട, ബുധനൂര്‍, മാറാഞ്ചേരി ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ്. ജില്ലാ പഞ്ചായത്തിന് 50 ലക്ഷം, ബ്ലോക്കുകള്‍ക്ക് 25 ലക്ഷം, ഗ്രാമ പഞ്ചായത്തുകള്‍ക്ക് 15 ലക്ഷം എന്നിങ്ങനെയാണ് അവാര്‍ഡിന്റെ ഭാഗമായി ട്രോഫിയോടൊപ്പം ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."