പുതൂരില്‍ പൊലിസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു
അഗളി:അട്ടപ്പാടി പുതൂരില്‍ നിര്‍ദിഷ്ട പൊലിസ് സ്റ്റേഷന് ആവശ്യമായ തസ്തികകള്‍ക്ക് മന്ത്രി സഭായോഗം അംഗീകാരം നല്‍കിയതോടെ പൊലിസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പായി. മാവോയിസ്റ്റ് ഭീഷണിയും അതിക്രമങ്ങളും വര്‍ധിച്ചതോടെയാണ് അഗളി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പുതൂരില്‍ പുതിയ സ്റ്റേഷന്‍ സര്‍ക്കാര്‍ അനുവദിച്ചത്. കഴിഞ്ഞ ബജറ്റില്‍ സ്റ്റേഷന്‍ പ്രഖ്യാപിച്ചെങ്കിലും തുടര്‍ നടപടികളായിരുന്നില്ല.സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഉള്‍പ്പെടെ മുപ്പതില്‍ കുറയാതെ പൊലിസുകാരുണ്ടായിരിക്കും ഇവിടെ. അട്ടപ്പാടി വനവും പ്രാക്തന ഗോത്രവര്‍ഗ ഊരുകളും തമിഴ്‌നാട് വനാതിര്‍ത്തിയും ഉള്‍പ്പെടുന്ന വലിയ പ്രദേശമാണു സ്റ്റേഷന്‍ പരിധി. ആവശ്യമായ കെട്ടിടം ഇതുവരെ ലഭ്യമായിട്ടില്ലെന്നതാണ് സ്റ്റേഷന്‍ തുടങ്ങുന്നതിനുള്ള മറ്റൊരു തടസം. സ്വന്തം കെട്ടിടം പണിയാന്‍ 25 സെന്റില്‍ കുറയാതെ സര്‍ക്കാര്‍ ഭൂമിക്കുള്ള അന്വേഷണവും നടക്കുന്നുണ്ട്.
തദ്ദേശസ്ഥാപനങ്ങള്‍ വിലകൊടുത്ത് വാങ്ങിയോ ഉദാരമതികള്‍ സംഭാവനയായോഭൂമി നല്‍കിയാല്‍ കെട്ടിട നിര്‍മാണത്തിന് സര്‍ക്കാര്‍ പണം അനുവദിച്ചേക്കും. അഹാഡ്‌സിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌പോസ്റ്റാണു നിലവില്‍ പുതൂരിലുള്ളത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന മുള്ളിയിലും ഔട്ട് പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."