മന്ത്രിസഭാ വാര്‍ഷികം: പ്രദര്‍ശനവിപണന മേളയില്‍ 'കലാസദ്യ'യൊരുക്കും
കാസര്‍കോട്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്‌റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനസര്‍ക്കാര്‍ രണ്ടാംവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി മേയ് 19 മുതല്‍ 25 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടക്കുന്ന പ്രദര്‍ശനവിപണന മേളയില്‍ എല്ലാ സായാഹ്നങ്ങളും വിപുലമായ 'കലാസദ്യ'യാല്‍ സമ്പന്നമാക്കും. കാഞ്ഞങ്ങാട് റസ്റ്റ്ഹൗസില്‍ ചേര്‍ന്ന കള്‍ച്ചറല്‍ കമ്മിറ്റി ഉപസമിതി യോഗം ഇതുസംബന്ധിച്ച് ധാരണയിലെത്തി.
സംസ്ഥാന സര്‍ക്കാരിനു കീഴിലെ വിവിധ അക്കാദമികള്‍, നാടന്‍ കലാസംഘങ്ങള്‍, വിവിധ വകുപ്പുകളുടെ കലാപരിപാടികള്‍ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും. മേളയുടെ വിളംബരമായി കേരള ചലച്ചിത്ര അക്കാദമി നീലേശ്വരം, കാലിക്കടവ്, ബേഡഡുക്ക, കാറഡുക്ക, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ ചലച്ചിത്രമേളകള്‍ നടത്തും.
കേരള ഫോക്‌ലോര്‍ അക്കാദമിയുടെ പടയണി, തുളു അക്കാദമിയുടെ യക്ഷഗാനം, പൂരക്കളി അക്കാദമിയുടെ പൂരക്കളി, മറത്തുകളി, ലളിതകലാ അക്കാദമിയുടെ വര്‍ണോത്സവം, ഡി.ടി.പി.സിബി.ആര്‍.ഡി.സിയുടെ നേതൃത്വത്തില്‍ കൊല്ലം കാളിദാസയുടെ നാടകം, മാപ്പിള കലാഅക്കാദമിയുടെ ഇശല്‍രാവ്, എക്‌സൈസ് വകുപ്പിന്റെ നാടകം, നെഹ്‌റുയുവ കേന്ദ്രയ്ക്ക കീഴിലെ കലാസംഘങ്ങളുടെ അലാമിക്കളി, നാടന്‍പാട്ടുത്സവം, നാടോടി നൃത്തം എന്നിവയാണ് അരങ്ങേറുക.
യോഗത്തില്‍ ലളിതകലാ അക്കാദമി അംഗം രവീന്ദ്രന്‍ കൊടക്കാട് അധ്യക്ഷനായി. ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. മുരളീധരന്‍, ഡി.ടി.പി.സി സെക്രട്ടറി ആര്‍. ബിജു, ബി.ആര്‍.ഡി.സി മാനേജര്‍ യു.എസ് പ്രസാദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."