കടലാക്രമണം: അടിയന്തര നടപടി സ്വീകരിക്കും: എ.എന്‍ ഷംസീര്‍ എം.എല്‍.എ
തലശേരി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തില്‍ തകര്‍ന്ന മത്സ്യമാര്‍ക്കറ്റ്, ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെ തീരദേശ റോഡ് കടലെടുത്ത സാഹചര്യത്തില്‍ അടിയന്തിര നടപടി ഉടന്‍ സ്വീകരിക്കുമെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ പറഞ്ഞു.
മത്സ്യമാര്‍ക്കറ്റ്, ജനറല്‍ ഹോസ്പിറ്റല്‍ പരിസരത്ത് കടല്‍ ഭിത്തി കെട്ടാനുള്ള 51 ലക്ഷം രൂപയുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. മാര്‍ക്കറ്റ് പരിസരത്ത് 90 മീറ്റര്‍ വീതിയില്‍ 26.7 ലക്ഷം രൂപയും ഹോസ്പിറ്റല്‍ പരിസരത്ത് 82 മീറ്റര്‍ വീതിയില്‍ 25.6 ലക്ഷം രൂപയും ചെലവിട്ടാണ് കടല്‍ ഭിത്തി നിര്‍മിക്കുന്നത്.
എന്നാല്‍ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുള്ള പ്രധാന തടസം കോണ്‍ട്രാക്ടര്‍മാര്‍ക്ക് ജോലി ചെയ്യാന്‍ ആവശ്യമായ കല്ല് ലഭിക്കുന്നില്ല എന്നതാണ്. ഈ കാര്യങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ഗവ നിര്‍ദേശ പ്രകാരം കലക്ടര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും ക്വാറി മൊതലാളിമാരുടെയും യോഗം കലക്ടര്‍ ചേംബറില്‍ ചേരുമെന്നും എം.എല്‍. എ പറഞ്ഞു. നഗരസഭാ ചെയര്മാന് സി.കെ രമേശന്, തലശേരി ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുലോചന എന്നിവരും എം.എല്‍.എയോയൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."